ആ​റാം ത​വ​ണ​യും കോ​ൽ​ക്ക​ളി​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി എ​ട​രി​ക്കോ​ട് ടീം
Monday, December 9, 2019 9:46 PM IST
ദു​ബാ​യ്: നാ​ൽ​പ്പ​ത്തി​യെ​ട്ടാ​മ​ത് യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദു​ബാ​യ് കെ.​എം​സി​സി സം​ഘ​ടി​പ്പി​ച്ച സ​ർ​ഗോ​ത്സ​വ​ത്തി​ൽ കോ​ൽ​ക്ക​ളി​യി​ൽ മ​ല​പ്പു​റം ജി​ല്ല​യ്ക്ക് വേ​ണ്ടി എ​ട​രി​ക്കോ​ട് ടീം ​ആ​റാം ത​വ​ണ​യും ഒ​ന്നാം സ്ഥാ​നം നേ​ടി. മ​ഹാ​ക​വി മോ​യി​ൻ കു​ട്ടി വൈ​ദ്യ​രു​ടെ​യും, കോ​ൽ​ക്ക​ളി ആ​ചാ​ര്യ​ൻ ടി.​പി ആ​ലി​ക്കു​ട്ടി ഗു​രു​ക്ക​ളു​ടെ​യും വ​രി​ക​ൾ​ക്ക് ചു​വ​ടു​വ​ച്ചാ​ണ് ഇ​വ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. വ​ട്ട​ക്കോ​ലി​ൽ തു​ട​ങ്ങി മു​ന്നോ​ട്ട് ഒ​ഴി​ക്ക​ൽ മൂ​ന്നി​ന്‍റെ​യും, ഒ​ഴി​ച്ച​ടി​മു​ട്ട് മൂ​ന്നി​ന്‍റെ​യും ചെ​റു​ക​ളി​യും, കോ​ർ​ക്ക​ലും ക​ളി​ച്ചു ചു​വ​ടു​ക​ൾ പി​ഴ​ക്കാ​തെ​യാ​ണ് വി​ജ​യം നേ​ടി​യ​ത്.

ഷ​ബീ​ബ് എ​ട​രി​ക്കോ​ടി​ന്‍റെ നേ​തൃ​ത്വ​ലു​ള്ള ടീ​മാ​ണ് മ​ല​പ്പു​റം ജി​ല്ല​യ്ക്ക് വേ​ണ്ടി ചു​വ​ടു​വ​ച്ച​ത്. ആ​ലി​ക്കു​ട്ടി ഗു​രു​ക്ക​ളു​ടെ പ്ര​ധാ​ന ശി​ഷ്യ​ൻ അ​സീ​സ് മ​ണ​മ്മ​ലാ​ണ് പ​രി​ശീ​ല​ക​ൻ. കോ​ൽ​ക്ക​ളി എ​ന്ന ക​ലാ​രൂ​പ​ത്തെ കേ​ര​ള​ത്തി​ന് അ​ക​ത്തും, പു​റ​ത്തും ജ​ന​കീ​യ​മാ​ക്കി​യ​വ​രാ​ണ് എ​ട​രി​ക്കോ​ട്ടു​ക്കാ​ർ.

സാം​സ്കാ​രി​ക കേ​ര​ള​ത്തി​ൽ ഈ ​ഗ്രാ​മം അ​റി​യ​പ്പെ​ടു​ന്ന​ത് ത​ന്നെ കോ​ൽ​ക്ക​ളി​യു​ടെ ഗ്രാ​മം എ​ന്ന പേ​രി​ലാ​ണ്. അ​ന്ത​രി​ച്ച കോ​ൽ​ക്ക​ളി ആ​ചാ​ര്യ​ൻ ഉ​സ്താ​ദ് ടി.​പി ആ​ലി​ക്കു​ട്ടി ഗു​രു​ക്ക​ളാ​ണ് കോ​ൽ​ക്ക​ളി ഗ്രാ​മം എ​ന്ന കീ​ർ​ത്തി ചാ​ർ​ത്തി കൊ​ടു​ത്ത​ത്. സം​സ്ഥാ​ന സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ത്തി​ൽ 18 വ​ർ​ഷ​ക്കാ​ലം ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത് ഇ​വ​രു​ടെ ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള സ്കൂ​ളാ​യി​രു​ന്നു. അ​ന്ന് സം​സ്ഥാ​ന ത​ല​ത്തി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​രാ​ണ് ടീ​മി​ലെ മി​ക്ക പേ​രും. ത​ന​ത് മാ​പ്പി​ള ക​ലാ​രൂ​പ​ങ്ങ​ളെ ത​നി​മ​യേ​ടെ വേ​ദി​യി​ൽ എ​ത്തി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തേ​ടെ ഒ​രു പ​തി​റ്റാ​ണ്ടു​കാ​ല​മാ​യി ഇ​വ​രു​ടെ സം​ഘം കോ​ൽ​ക്ക​ളി, ദ​ഫ്മു​ട്ട്, വ​ട്ട​പ്പാ​ട്ട് എ​ന്നീ ക​ലാ​രൂ​പ​ങ്ങ​ൾ പ്ര​വാ​സ ലോ​ക​ത്ത് അ​വ​ത​രി​പ്പി​ച്ചു​വ​രു​ന്നു​ണ്ട്.

റി​പ്പോ​ർ​ട്ട്: നി​ഹ്മ​ത്തു​ള്ള ത​യ്യി​ൽ