സെ​മി​നാ​റും സൗ​ജ​ന്യ ഹെ​ൽ​ത്ത് ചെ​ക്ക​പ്പും സം​ഘ​ടി​പ്പി​ച്ചു
Monday, December 9, 2019 9:42 PM IST
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി ക​മ്മ്യൂ​ണി​റ്റി ബ​ഹ​റി​ൻ വ​നി​താ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ൽ​മാ​ബാ​ദ് അ​ൽ ഹി​ലാ​ൽ മ​ൾ​ട്ടി സ്പെ​ഷ്യ​ൽ​റ്റി മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ചു കൊ​ണ്ട് വ​നി​ത​ക​ൾ​ക്കാ​യി സെ​മി​നാ​റും, സൗ​ജ​ന്യ ഹെ​ൽ​ത്ത് ചെ​ക്ക​പ്പും സം​ഘ​ടി​പ്പി​ച്ചു.

ഒ​ബ്സ്റ്റ​ട്രി​ക്സ് & ഗൈ​ന​ക്കോ​ള​ജി സ്പെ​ഷ്യ​ലി​സ്റ് ഡോ. ​ര​ജ​നി രാ​മ​ച​ന്ദ്ര​ൻ Hormon Dysfunctions in Women, Breast Cancer - Importance of early prevention and cure എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ വ​നി​ത​ക​ൾ​ക്കാ​യി എ​ടു​ത്ത സെ​മി​നാ​റി​ൽ 50 ല​ധി​കം വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്തു. കൂ​ടാ​തെ വ​നി​ത​ക​ൾ​ക്കാ​യി പ്ര​ത്യേ​കം ഹെ​ൽ​ത് ചെ​ക്ക​പ്പും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ബി​സ്മി രാ​ജ് അ​ധ്യ​ക്ഷ​യാ​യി​രു​ന്ന ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി ശ്രീ​ജ ശ്രീ​ധ​ര​ൻ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ഞ്ചു അ​നു ന​ന്ദി​യും പ​റ​ഞ്ഞു. കൊ​ല്ലം പ്ര​വാ​സി ക​മ്മ്യൂ​ണി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. വ​നി​താ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ല​ക്ഷ്മി സ​ന്തോ​ഷ് കു​മാ​ർ, ര​ജി​ത സ​ജി​കു​മാ​ർ, ഷാ​നി അ​നോ​ജ്, മാ​ന​സ ര​തി​ൻ, അ​ലി​സ​ണ്‍ ഡ്യു​ബെ​ക്ക്, ര​മ്യ ഗി​രീ​ഷ്, രാ​ജി ച​ന്ദ്ര​ൻ, റ​സീ​ല മു​ഹ​മ്മ​ദ്, സീ​ന നി​ഹാ​സ്, ഷീ​ജ സ​ലിം, സോ​ജാ ശ്രീ​നി​വാ​സ​ൻ, ജെ​ൻ​സി ഉ​മ്മ​ച്ച​ൻ, സൗ​മ്യ സ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജെ​ഗ​ത് കെ.