കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ യൂ​ണി​റ്റ് കേ​ര​ളോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Monday, December 9, 2019 9:36 PM IST
ഫു​ജൈ​റ: യു​എ​ഇ​യു​ടെ നാ​ൽ​പ്പ​ത്തി​യെ​ട്ടാ​മ​ത് ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ യൂ​ണി​റ്റ് വി​പു​ല​മാ​യ കേ​ര​ളോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് ഫു​ജൈ​റ ക​ട​ൽ തീ​ര​ത്തു കേ​ളി​കൊ​ട്ടോ​ടു​കൂ​ടി ആ​രം​ഭി​ച്ച കേ​ര​ളോ​ത്സ​വ​ത്തി​ൽ മെ​ഗാ തി​രു​വാ​തി​ര, അ​റ​ബി​ക് ഡാ​ൻ​സ്, ഒ​പ്പ​ന കോ​ൽ​ക​ളി, ശാ​സ്ത്രീ​യ നൃ​ത്ത​ങ്ങ​ൾ, മെ​ഗാ ദാ​ണ്ടി​യ, ദൃ​ശ്യാ​വി​ഷ്കാ​ര​ങ്ങ​ൾ, ഘോ​ഷ​യാ​ത്ര, നാ​ടോ​ടി നൃ​ത്ത​ങ്ങ​ൾ, ഗാ​ന​മേ​ള തു​ട​ങ്ങി​യ നി​ര​വ​ധി ക​ലാ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

ര​ണ്ടു സ്റ്റേ​ജ്ക​ളി​ലാ​യി ന​ട​ന്ന ക​ലാ പ​രി​പാ​ടി​ക​ൾ​ക്ക് പു​റ​മെ പു​സ്ത​ക​ശാ​ല, വൈ​വി​ദ്ധ്യ​മാ​ർ​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ൾ എ​ന്നി​വ ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ​ക്ക് ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന അ​നു​ഭ​വ​മാ​യി​മാ​റി.

കേ​ര​ളോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ഉ​സ്മാ​ൻ മാ​ങ്ങാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ലെ​നി​ൻ കു​ഴി​വേ​ലി​ൽ സ്വാ​ഗ​ത​മാ​ശം​സി​ച്ചു. ലോ​ക കേ​ര​ള​സ​ഭ അം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​മ​ണ്‍ സാ​മു​വ​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​ടി​വി ചെ​യ​ർ​മാ​ൻ മാ​ത്തു​ക്കു​ട്ടി ക​ഡോ​ണ്‍ മു​ഖ്യ​അ​തി​ഥി​യാ​യി​രു​ന്നു. ഓ​ർ​മ്മ ദു​ബാ​യ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ റ​ഷീ​ദ്, കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​മാ​ർ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സു​ജി​ത് വി.​പി, വ​നി​താ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ബി​ജി സു​രേ​ഷ്, യൂ​ണി​റ്റ് വ​നി​താ ക​ണ്‍​വീ​ന​ർ സെ​റീ​ന ഗ​ഫൂ​ർ, കൈ​ര​ളി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സു​ധീ​ർ തെ​ക്കേ​ക്ക​ര, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സു​മ​ന്ദ്ര​ൻ ശ​ങ്കു​ണ്ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.