കുവൈത്തിൽ മലയാളി നിര്യാതനായി
Saturday, November 30, 2019 3:49 PM IST
കുവൈത്ത്‌ സിറ്റി : കുവൈത്തിൽ മലയാളി നിര്യാതനായി. കോഴിക്കോട്‌ കോടഞ്ചേരി മീന്മുട്ടി സ്വദേശി ഇല്ലിമുള്ളിൽ വീട്ടിൽ സന്തോഷ്‌ ഫിലിപ്പ്‌ (49) ആണ് ജഹറ ആശുപത്രിയിൽ മരിച്ചു. കുവൈത്ത്‌ സിറ്റി മാർത്തോമ്മ പാരിഷ്‌ അംഗമാണ്. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട്‌ പോകും.

ഭാര്യ: ടെൻസി ജോൺ. മക്കൾ അലീന, ആൻസൺ.