കേളി യാത്രയയപ്പ് നൽകി
Saturday, November 16, 2019 3:40 PM IST
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ ബത്ത ഏരിയ, ബത്ത ബി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം റഹീം കുളപ്പാടത്തിന് യൂണിറ്റിന്‍റെ നേതൃത്വത്തിൽ യാത്രയയപ്പ് നല്കി. കഴിഞ്ഞ 35 വർഷമായി റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന റഹിം. കൊല്ലം കുളപ്പാടം സ്വദേശിയാണ്.

ബത്ത ക്ലാസ്സിക് ഹാളില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് പ്രസിഡന്‍റ് ഷാഹുൽ പുത്തൻ പുരയില്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി രജീഷ് പിണറായി സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ, പ്രസിഡന്‍റ് സി ടി പ്രകാശൻ, ട്രഷറർ രാജേഷ് ചാലിയാർ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, അൻസാരി, അഡ്വക്കറ്റ് അജിത് ഖാൻ എന്നിവര്‍ ആശംസകൾ നേർന്നു സംസാരിച്ചു.

യൂണിറ്റിന്‍റെ ഉപഹാരം സെക്രട്ടറിയും യൂണിറ്റ് അംഗങ്ങളും ചേര്‍ന്ന് നൽകി. യാത്രയയപ്പിന് റഹീം നന്ദി പറഞ്ഞു.