മ​ല​യാ​ളി ക​ത്തോ​ലി​ക്കാ പ്രാ​ർ​ഥ​ന കൂ​ട്ടാ​യ്മ​യു​ടെ ഇ​രു​പ​ത്തി​യെ​ട്ടാ​മ​ത് വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Friday, November 15, 2019 11:21 PM IST
മ​സ്ക്ക​റ്റ്: മ​സ്ക്ക​റ്റ് മ​ല​യാ​ളി ക​ത്തോ​ലി​ക്കാ പ്രാ​ർ​ഥ​ന കൂ​ട്ടാ​യ്മ​യു​ടെ
ഇ​രു​പ​ത്തി​യെ​ട്ടാ​മ​ത്തെ വാ​ർ​ഷി​കം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​പ്പ​തി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യോ​ടു കൂ​ടി ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് പാ​രി​ഷ് ഹാ​ളി​ൽ പൊ​തു സ​മ്മേ​ള​ന​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ന്നു.

മ​സ്ക​റ്റ് മ​ല​യാ​ളി ക​ത്തോ​ലി​ക്കാ പ്രാ​ർ​ഥ​ന കൂ​ട്ടാ​യ്മ​യു​ടെ ആ​ത്മീ​യ ഗു​രു ഫാ. ​ബി​ജോ കു​ടി​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​സ​മ്മേ​ള​നം റ​വ. ഫാ. ​ഷാ​ജി. ക​രി​ബ്ലാ​നി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രാ​ർ​ഥ​ന കൂ​ട്ടാ​യ്മ​യു​ടെ ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ റോ​യ് തു​രു​ത്തി​യി​ൽ സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് അ​ല​ക്സ് റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

പാ​രീ​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ ഡോ. ​അ​ല​ക്സ് ജോ​സ​ഫും ജോ​സ് ഫ്രാ​ൻ​സി​സും ആ​ശം​സ​ക​ൾ നേ​ർ​ന്നു പ്ര​സം​ഗി​ച്ചു. റെ​നി ഡാ​മി​യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. എ​ൽ​സ​ണ്‍ ജോ​സ​ഫും, ലി​ൻ​സി ബി​നു​വും വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ അ​വ​താ​ര​ക​രാ​യി​രു​ന്നു.

പ്രാ​ർ​ഥ​ന കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ന​ട​ത്ത​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: ബി​ജു വെ​ണ്ണി​ക്കു​ളം