’അ​മ്മ കു​വൈ​റ്റ് ’ഉ​ത്സ​വ് 2019’
Thursday, November 14, 2019 11:30 PM IST
കു​വൈ​ത്ത് സി​റ്റി : കു​വൈ​ത്തിലെ മാ​താ അ​മൃ​താ​ന​ന്ദ മ​യി ഭ​ക്ത​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ’അ​മ്മ കു​വൈ​റ്റ് ’ഉ​ത്സ​വ് 2019’ എ​ന്ന പേ​രി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഹ​വ​ല്ലി അ​മേ​രി​ക്ക​ൻ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി വ്യ​ത്യ​സ്ത ക​ഴി​വു​ള്ള​വ​രെ ശാ​ക്തീ​ക​രി​ക്കു​വാ​നും, കാ​ഴ്ച​യി​ല്ലാ​ത്ത​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നു​മാ​യി മാ​താ അ​മൃ​താ​ന​ന്ദ മ​ഠ​ത്തി​ന്‍റെ ’ദൃ​ഷ്ടി’ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി ഹി​ലാ​ൽ അ​ൽ സാ​യ​ർ, കു​വൈ​റ്റ് വി​ക​ലാം​ഗ സ്പോ​ർ​ട്സ് ക്ല​ബ് ചെ​യ​ർ​മാ​ൻ ഷാ​ഫി അ​ൽ ഹാ​ജ​രി, വി​ക​ലാം​ഗ സൊ​സൈ​റ്റി ഡ​യ​റ​ക്റ്റ​ർ ജ​ന​റ​ൽ ഡോ​ക്ട​ർ ഹ​മ​ദ് അ​ൽ ഹം​ദാ​ൻ , മ​ർ​സൂ​ക് അ​ൽ ഗാ​നിം , വി​ക​ലാം​ഗ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷി​ഫാ അ​ൽ ഗാ​നിം, ’അ​മ്മ കു​വൈ​റ്റ് ര​ക്ഷാ​ധി​കാ​രി മാ​ധ​വ​ൻ കു​ട്ടി മേ​നോ​ൻ, പ്ര​സി​ഡ​ന്‍റ് ദി​വാ​ക​ർ അ​മാ​ന​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു.

കു​വൈ​റ്റി​ലെ പാ​ര ഒ​ളി​ന്പി​ക് വി​ജ​യി​ക​ളെ​യും മ​റ്റു സ്വ​ദേ​ശി പൗ​ര·ാ​രെ​യും ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി കെ ​ജീ​വ സാ​ഗ​ർ ആ​ദ​രി​ച്ചു. ഗി​ന്ന​സ് റി​ക്കോ​ർ​ഡ് ഹോ​ൾ​ഡ​ർ ഡാ​ൻ​സ് ട്രൂ​പ്പ് ആ​യ മി​റാ​ക്കി​ൾ ഓ​ണ്‍ വീ​ൽ​സ് ക​ലാ​കാ​ര​മാ​രു​ടെ പ്ര​ക​ട​നം കാ​ണി​ക​ളെ വി​സ്മ​യം കൊ​ള്ളി​ച്ചു. മി​റാ​ക്കി​ൾ ഓ​ണ്‍ വീ​ൽ​സ് അ​വ​ത​രി​പ്പി​ച്ച ക​ലാ​കാ​ര·ാ​ർ​ക്ക് ’അ​മ്മ കു​വൈ​റ്റ്ഇ​ൻ ഭാ​ര​വാ​ഹി​ക​ൾ ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. ജെ​സി ആ​ല​പ്പു​ഴ​യും സം​ഘ​വും ന​യി​ച്ച ഇ​ൻ​സ്റ്റ്റു​മെ​ന്‍റ് ഫ്യൂ​ഷ​ൻ , സ​ദ​സി​നെ ആ​ന​ന്ദ​ത്തി​ലാ​ഴ്ത്തി. ’അ​മ്മ കു​വൈ​റ്റ് അം​ഗ​ങ്ങ​ൾ ജേ​സി ആ​ല​പ്പു​ഴ​യെ ആ​ദ​രി​ച്ചു.​

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ