വ​ർ​ണ​വി​സ്മ​യ​മാ​യി ക​ല കു​വൈ​റ്റ് മ​ഴ​വി​ല്ല്-2019
Thursday, November 14, 2019 11:19 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ്, അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് സം​ഘ​ടി​പ്പി​ച്ച ന്ധ​മ​ഴ​വി​ല്ല്-2019 ’ ചി​ത്ര ര​ച​നാ മ​ത്സ​രം വി​ദ്യാ​ർ​ഥി പ​ങ്കാ​ളി​ത്തം കൊ​ണ്ടും വ​ര​ക​ൾ കൊ​ണ്ടും ശ്ര​ദ്ദേ​യ​മാ​യി. കു​വൈ​റ്റി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള ആ​യി​ര​ത്തോ​ളം കു​ട്ടി​ക​ളാ​ണ് മ​ത്സ​ര​ത്തി​നാ​യി സാ​ൽ​മി​യ അ​ൽ-​ന​ജാ​ത്ത് സ്കൂ​ളി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.

മ​ത്സ​ര​ങ്ങ​ൾ പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ കെ.​കെ. മാ​രാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ടി.​വി. ഹി​ക്മ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കേ​ര​ള പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത് കു​മാ​ർ സം​സാ​രി​ച്ചു. ച​ട​ങ്ങി​ന് ക​ല കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. സൈ​ജു സ്വാ​ഗ​ത​വും, മ​ഴ​വി​ല്ല് 2019 സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പ്ര​വീ​ണ്‍ ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു. ക​ല കു​വൈ​റ്റ് ട്ര​ഷ​റ​ർ കെ.​വി. നി​സാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ര​ജീ​ഷ് സി. ​നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് ചെ​റി​യാ​ൻ, ക​ലാ വി​ഭാ​ഗം സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

കു​വൈ​റ്റി​ലെ പ്ര​ശ​സ്ത ചി​ത്ര​കാ​ര·ാ​ർ പ​ങ്കെ​ടു​ത്ത ഓ​പ്പ​ണ്‍ ക്യാ​ൻ​വാ​സ് കു​ട്ടി​ക​ൾ​ക്കും, ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കും മി​ക​ച്ച അ​നു​ഭ​വ​മാ​യി. പ​രി​പാ​ടി ര​ക്ഷി​താ​ക്ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

ഉ​ച്ച​ക്ക് ര​ണ്ടി​ന് കി​ന്‍റ്റ​ർ ഗാ​ർ​ഡ​ൻ, സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​രം​ഭി​ച്ച മ​ത്സ​ര​ങ്ങ​ൾ നാ​ലോ​ടു കൂ​ടി അ​വ​സാ​നി​ച്ചു. മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​ഘാ​ട​ക സ​മി​തി​യു​ടെ വ​ക​യു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ക​ല കു​വൈ​റ്റ് പ്ര​വ​ർ​ത്ത​ക​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മ​ത്സ​ര ഫ​ല​ങ്ങ​ൾ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഫ​ല​ങ്ങ​ൾ www.kalakuwait.com എ​ന്ന വെ​ബ്സൈ​റ്റി​ലും പ​ത്ര-​ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും പ്ര​സി​ദ്ധീ​ക​രി​ക്കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ