മോ​ഹ​ൻ​ലാ​ലും കൂ​ട്ടു​കാ​രും ദു​ബാ​യി​ൽ; വേ​റി​ട്ട മെ​ഗാ ഷോ 22​ന്
Thursday, November 14, 2019 11:12 PM IST
ദു​ബാ​യ്: നി​ര​വ​ധി സി​നി​മാ ഷോ​ക​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച ദു​ബാ​യി വേ​റി​ട്ട ച​ല​ച്ചി​ത്ര മാ​മാ​ങ്ക​ത്തി​ന് വേ​ദി​യാ​കു​ന്നു. മോ​ഹ​ൻ​ലാ​ലും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും സി​നി​മ​യി​ൽ എ​ത്തി​യ​തി​ന്‍റെ നാൽപത്തിയെന്നാം വാ​ർ​ഷി​കം മെ​ഗാ ഷോ ​ആ​യി മാ​റ്റു​ക​യാ​ണ്.

മോ​ഹ​ൻ​ലാ​ൽ, പ്രി​യ​ദ​ർ​ൻ, ജി ​സു​രേ​ഷ്കു​മാ​ർ, അ​ശോ​ക് കു​മാ​ർ, മ​ണി​യ​ൻ പി​ള്ള രാ​ജു, എ​സ് കു​മാ​ർ, എം ​ജി ശ്രീ​കു​മാ​ർ, കി​രീ​ടം ഉ​ണ്ണി എ​ന്നീ സു​ഹൃ​ത്തു​ക്ക​ൾ കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ക്കു​ന്നു എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ പ്ര​ത്യേ​ക​ത.

താ​ര​മ​ക്ക​ളാ​യ കീ​ർ​ത്തി സു​രേ​ഷ്, പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ, നി​ര​ഞ്ജ​ൻ രാ​ജു, കു​ഞ്ഞു​ണ്ണി എ​സ് കു​മാ​ർ, വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ, സി​ദ്ധാ​ർ​ത്ഥ​ൻ പ്രി​യ​ദ​ർ​ശ​ൻ, രേ​വ​തി സു​രേ​ഷ് എ​ന്നി​വ​ർ ഒ​ന്നി​ച്ചെ​ത്തും.

ആ​ശ ശ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 111 ന​ർ​ത്ത​ക​ർ നൃ​ത്താ​വി​ഷ്ക്കാ​രം ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ ഷം​ന കാ​സിം, ദു​ർ​ഗ​കൃ​ഷ്ണ, സ്വാ​സി​ക, വി​ഷ്ണു​പ്രി​യ, അ​ർ​ജു​ൻ​ലാ​ൽ എ​ന്നി​വ​രും നൃ​ത്തം ച​വി​ട്ടും. എം.​ജി ശ്രീ​കു​മാ​ർ, കെ.​എ​സ് ചി​ത്ര, മ​ധു ബാ​ല​കൃ​ഷ്ണ​ൻ, ജ്യോ​ത്സ്ന എ​ന്നി​വ​ർ സം​ഗീ​ത മ​ഴ പെ​യ്യി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മോ​ഹ​ൻ​ലാ​ലും മ​ഞ്ജു വാ​ര്യ​രും പാ​ടും. ബി​നു​മോ​ൻ, നോ​ബി, നെ​ൽ​സ​ണ്‍, അ​നി​ഷ് തോ​മ​സ്, ലാ​ൽ ബാ​ബു എ​ന്നി​വ​ർ ഹാ​സ്യ​പ​രി​പാ​ടി​യു​മാ​യി ക​യ്യ​ടി വാ​ങ്ങാ​നെ​ത്തും. കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ഇ​ന്ന​സെ​ന്‍റ്, നെ​ടു​മു​ടി വേ​ണു, കെ​ബി ഗ​ണേ​ഷ് കു​മാ​ർ ,ശ​ങ്ക​ർ, മേ​ന​ക എ​ന്നി​വ​രു​ടെ പ​രി​പാ​ടി​യു​ടെ പ്രൗ​ഢി കൂ​ട്ടും.

ന​വം​ബ​ർ 22 ന് ​ഇ​ത്തി​സ​ലാ​ത്ത് അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ൽ ജ·​ഭൂ​മി ഒ​രു​ക്കു​ന്ന മെ​ഹാ ഷോ​യു​ടെ ടെ​ലി​വി​ഷ​ൻ പ​ങ്കാ​ളി ഫ്ള​വേ​ഴ്സ് ടി​വി​യാ​ണ്.

റി​പ്പോ​ർ​ട്ട്: പി. ​ശ്രീ​കു​മാ​ർ