നെ​സ്റ്റോ - കേ​ളി നാ​ലാ​മ​ത് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്ക​മാ​യി
Wednesday, November 13, 2019 10:52 PM IST
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​സ്റ്റോ ക​പ്പി​നു വേ​ണ്ടി​യു​ള്ള നാ​ലാ​മ​ത് സൂ​പ്പ​ർ സി​ക്സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന് അ​ൽ​ഖ​ർ​ജ് യ​മാ​മാ ഗ്രൗ​ണ്ടി​ൽ തു​ട​ക്ക​മാ​യി.

8 ഗ്രൂ​പ്പു​ക​ളി​ലാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ 24 ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ നൈ​റ്റ് റൈ​ഡേ​ഴ്സ് അ​ൽ ഖ​ർ​ജി​നെ 6 വി​ക്ക​റ്റി​ന് ഡി ​ഇ​ല​വ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി 21 റ​ണ്‍​സും ഒ​രു വി​ക്ക​റ്റും നേ​ടി ഡി ​ഇ​ല​വ​ന്‍റെ ഇ​മ്രാ​ൻ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ മാ​ക് ഇ​ല​വ​ൻ 9 വി​ക്ക​റ്റി​ന് ഇ​ല​വ​ൻ സ്റ്റാ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടാം മ​ത്സ​ര​ത്തി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി മാ​ക് ഇ​ല​വ​ന്‍റെ വ​ഹാ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ക​ച്ച ക​ളി​ക്കാ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ രാ​ജു സി.​കെ, തി​ല​ക​ൻ എ​ന്നി​വ​ർ ന​ൽ​കി.

സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ഗോ​പാ​ല​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ക​ണ്‍​വീ​ന​ർ ജ​യ​ൻ പെ​രു​നാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ളി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഷാ​ജി ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ളി കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ലി​പി​ൻ പ​ശു​പ​തി, ഏ​രി​യാ പ്ര​സി​ഡ​ന്‍റ് സു​ബ്ര​മ​ണ്യ​ൻ, കോ​ർ​ഡി​നേ​റ്റ​ർ ഷ​ബി അ​ബ്ദു​ൾ സ​ലാം എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി. ഏ​രി​യാ സെ​ക്ര​ട്ട​റി രാ​ജ​ൻ​പ​ള്ളി​ത്ത​ടം ന​ന്ദി പ​റ​ഞ്ഞു.

മ​ത്സ​ര​ങ്ങ​ൾ ഫ്രെ​ഡി, പ്ര​ഫ. അ​സീം, സു​മേ​ഷ്, സൂ​ര​ജ് എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു. ര​ണ്ടു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും രാ​വി​ലെ 6.30 ന് ​ആ​രം​ഭി​ക്കും.