കേ​ര​ള ഇ​സ്ലാ​മി​ക് ഗ്രൂ​പ്പി​ന്‍റെ പ്ര​വാ​ച​ക സ​ന്ദേ​ശ കാ​ന്പ​യി​ൻ സ​മാ​പ​നം വെ​ള്ളി​യാ​ഴ്ച
Wednesday, November 13, 2019 10:47 PM IST
കു​വൈ​ത്ത്: "മു​ഹ​മ്മ​ദ് ന​ബി: കാ​ലം തേ​ടു​ന്ന വി​മോ​ച​ക​ൻ​'എ​ന്ന ത​ല​ക്കെ​ട്ടി​ൽ കേ​ര​ള ഇ​സ്ലാ​മി​ക് ഗ്രൂ​പ്പ് ന​ട​ത്തി വ​ന്നി​രു​ന്ന പ്ര​വാ​ച​ക സ​ന്ദേ​ശ പ്ര​ചാ​ര​ണ കാ​ന്പ​യി​ൻ ന​വം​ബ​ർ 15 വെ​ള്ളി​യാ​ഴ്ച സ​മാ​പി​ക്കും.

അ​ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം വൈ​കീ​ട്ട് 5.30 ന് ​തു​ട​ങ്ങും. സ​മ്മേ​ള​നം സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ന​ഹാ​സ് മാ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ൽ പ്ര​മു​ഖ പ്ര​ഭാ​ഷ​ക​ൻ പി.​എം.​എ ഗ​ഫൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ​ഐ​ജി നേ​താ​ക്ക​ൾ​ക്ക് പു​റ​മെ കു​വൈ​ത്തി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും സം​ബ​ന്ധി​ക്കും.

പ്ര​വാ​ച​ക ജീ​വി​ത​ത്തി​ലെ അ​വി​സ്മ​ര​ണീ​യ സം​ഭ​വ​ങ്ങ​ളും പ്ര​വാ​ച​ക അ​ധ്യാ​പ​ന​ങ്ങ​ളും ദൃ​ശ്യ​വ​ത്ക​രി​ക്ക​പ്പെ​ടു​ന്ന എ​ക്സി​ബി​ഷ​ൻ രാ​വി​ലെ 10 മു​ത​ൽ ആ​രം​ഭി​ക്കും. കു​വൈ​ത്തി​ലെ സ്കൂ​ളു​ക​ൾ, മ​ദ്റ​സ​ക​ൾ, കെ​ഐ​ജി. ഏ​രി​യ​ക​ൾ, സം​ഘ​ട​ന​ക​ൾ, വ്യ​ക്തി​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളാ​ണ് എ​ക്സി​ബി​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. മു​ഹ​മ്മ​ദ് ന​ബി ജീ​വി​ത​വും സ​ന്ദേ​ശ​വും എ​ന്ന​താ​ണ് എ​ക്സി​ബി​ഷ​ൻ പ്ര​മേ​യം. രാ​വി​ലെ മു​ത​ൽ ത​ന്നെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് എ​ക്സി​ബി​ഷ​ൻ കാ​ണാ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി യൂ​ത്ത് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​വാ​ച​ക പ്ര​കീ​ർ​ത്ത​ന ഗാ​ന മ​ത്സ​രം രാ​വി​ലെ 9നും ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള ടീ​ൻ​സ് മീ​റ്റ് ഉ​ച്ച​ക്ക് ര​ണ്ടി​നു ആ​രം​ഭി​ക്കും.

സ​മ്മേ​ള​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യും സ​മ്മേ​ള​ന​ത്തി​ലേ​ക്ക് കു​വൈ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 69994975

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ