സ​മ​രം ചെ​യ്യു​ന്ന ജ​ഐ​ൻ​യു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കേ​ളി​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യം
Wednesday, November 13, 2019 10:45 PM IST
റി​യാ​ദ്: ഡ​ൽ​ഹി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ (ജ​ഐ​ൻ​യു) സ​മ​രം ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

യാ​തൊ​രു ച​ർ​ച്ച​യും കൂ​ടാ​തെ ഹോ​സ്റ്റ​ൽ ഫീ​സ് പ​ല മ​ട​ങ്ങ് വ​ർ​ധി​പ്പി​ച്ച​തി​നെ​തി​രെ​യും കാ​ന്പ​സി​നു​ള്ളി​ലെ വ​സ്ത്ര​ധാ​ര​ണ​ച്ച​ട്ട​ത്തി​നെ​തി​രെ​യു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഒ​ക്ടോ​ബ​ർ മാ​സം മു​ത​ൽ സ​മ​രം ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ സ​മ​ര​ത്തോ​ട് മു​ഖം തി​രി​ച്ചു നി​ൽ​ക്കു​ക​യും സ​മ​ര​ക്കാ​രെ ച​ർ​ച്ച​ക്ക് പോ​ലും വി​ളി​ക്കാ​ത്ത വൈ​സ് ചാ​ൻ​സ​ല​റു​ടെ ഏ​കാ​ധി​പ​ത്യ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സ​മ​രം ക​ടു​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ മൃ​ഗീ​യ​മാ​യ രീ​തി​യി​ലു​ള്ള മ​ർ​ദ​ന​മു​റ​ക​ളെ അ​വ​ഗ​ണി​ച്ചാ​ണ് ഇ​ട​തു​പ​ക്ഷ അ​നു​ഭാ​വ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ര​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഠി​ക്കു​ന്ന പ​കു​തി​യി​ല​ധി​കം പേ​രും ദാ​രി​ദ്യ്ര​രേ​ഖ​യ്ക്ക് താ​ഴെ വ​രു​മാ​ന​മു​ള്ള കു​ടും​ബ​ത്തി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. ഫീ​സു​ക​ൾ കു​ത്ത​നെ കൂ​ട്ടി പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളെ പ​ഠ​ന​ത്തി​ൽ നി​ന്നും അ​ക​റ്റി, ഇ​ട​തു​പ​ക്ഷ അ​നു​ഭാ​വ​മു​ള്ള സ​ർ​വ​ക​ലാ​ശാ​ല​യെ സം​ഘ​പ​രി​വാ​റി​ന്‍റെ ചൊ​ൽ​പ്പ​ടി​ക്ക് നി​ർ​ത്താ​നു​ള്ള ഗൂ​ഡ​നീ​ക്ക​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ത്ത​രം ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ പോ​രാ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ​വി​ധ ധാ​ർ​മ്മി​ക പി​ന്തു​ണ​യും ന​ൽ​കു​ന്ന​താ​യി കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റ് ഇ​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.