ദോഹ: ഖത്തറിലെ പ്രമുഖ പ്രൊജക്റ്റ് മാനേജ്മെന്റ് കന്പനിയായ ഖത്തർ ടെകിന്റെ പുതിയ ഓഫീസ് മാമുറ പ്ലാസയിൽ തുറന്ന് പ്രവർത്തനമാരംഭിച്ചു. ചെയർമാൻ അബ്ദുല്ല നാസർ എ.എം. അൽ കഅബി ഉദ്ഘാടനം നിർവഹിച്ചു. ഖാലിദ് മുഹമ്മദ് ഇഎ അൽ ബുഐനിൻ, സെന്റ് ജെയിംസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. മതിയാസ് കാവുങ്ങൽ, ഐസിസി അഡ്വൈസറി കൗണ്‍സിൽ ചെയർമാൻ കെ.എം. വർഗീസ്, ഡോ. കെ.സി സാബു, ആലിച്ചൻ എം. തോമസ്, മീഡിയ പ്ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര, മുൻ ഐസിസി പ്രസിഡന്റ് കെ. ഗിരീഷ് കുമാർ, അൽ മആരിഫ് സി.ഇ.ഒ ഡോ. വിവേശ് ഫിലിപ്പ് തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു.
അനുദിനം വളർന്ന് വരുന്ന ഖത്തറിൽ മാൻപവർ, ബിൽഡിംഗ് മെറ്റീരിയൽ, ഓയിൽ ഫീൽഡ് പ്രൊഡക്റ്റ്സ്, ഐടി ടെലികോം മേഖലിയിൽ വ്യത്യസ്തങ്ങളായ സേവനങ്ങൾ വിശ്വസ്തതയോടെ നിർവഹിക്കുന്ന സ്ഥാപനമാണ് ഖത്തർ ടെക്.
മാനേജിംഗ് ഡയറക്ടർ ജെബി കെ ജോണ്‍, ഓപ്പറേഷൻസ് മാനേജർ ബിനു കുര്യാക്കോസ്, മാനേജിംഗ് പാർട്ണർ ആശ ജെബി, ജിസ് ജെബി, ഫിനാൻസ് മാനേജർ ഏലിയാസ് കുര്യൻ, അഡ്മിൻ മാനേജർ ലൈജു വർഗീസ്, പ്രൊജക്റ്റ് മാനേജർ ഷിബു നായർ, സെയിൽസ് മാനേജർ ജോബി കെ ജോണ്‍, ഐടി മാനേജർ സജി കുര്യാക്കോസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: അഫ്സൽ കിലയിൽ