കെഎസ്എ അം​ഗ​ന സൂ​പ്പ​ർ വു​മ​ണ്‍ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
Monday, November 11, 2019 10:26 PM IST
റി​യാ​ദ്: പ്ര​വാ​സ​ലോ​ക​ത്തു നി​ന്നും സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച് ജ​ന​സ​മ്മ​തി നേ​ടി​യ മ​ല​യാ​ളി വ​നി​ത​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി ഫ്ര​ണ്ട്സ് ക്രി​യേ​ഷ​ൻ​സ് വ​നി​താ വി​ഭാ​ഗ​മാ​യ കെഎസ്എ അം​ഗ​ന വി​ഭാ​ഗം നെ​സ്റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പി​ക മീ​ര റ​ഹ്മാ​ൻ (വി​ദ്യാ​ഭ്യാ​സം), അ​ൽ യ​മാ​മ ആ​ശു​പ​ത്രി​യി​ലെ ഡോ. ​ആ​മി​ന സെ​റി​ൻ (ആ​തു​ര​സേ​വ​നം), കെ ​എം സി ​സി വ​നി​താ വി​ങ് പ്ര​സി​ഡ​ന്‍റ് ന​ദീ​റ ഷം​സു​ദ്ദീ​ൻ (ജീ​വ​കാ​രു​ണ്യം), മ​ല​ബാ​ർ അ​ടു​ക്ക​ള കൂ​ട്ടാ​യ്മ​യു​ടെ അ​ഡ്മി​ൻ നൗ​ഫി​ന സാ​ബു (സാ​മൂ​ഹി​കം), ദ​മാം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പി​ക ഖ​ദീ​ജ ഹ​ബീ​ബ് (സാം​സ്കാ​രി​കം), ന​വോ​ദ​യ വ​നി​താ വേ​ദി പ്ര​വ​ർ​ത്ത​ക​യും ന​ടി​യു​മാ​യ സു​ബി സ​ജി​ൻ (അ​ഭി​ന​യം), അ​ബ​ഹ അ​ൽ​ജാ​നൂ​ബ് സ്കൂ​ൾ അ​ധ്യാ​പി​ക ശ​ഹീ​റ ന​സീ​ർ (സാ​ഹി​ത്യം), നൃ​ത്ത അ​ധ്യാ​പി​ക​യാ​യ സി​ന്ധു സോ​മ​ൻ (നൃ​ത്തം), ഹി​ബ അ​ബ്ദു​സ്സ​ലാം (ഗാ​യി​ക), ഷി​നു ന​വീ​ൻ (ചി​ത്ര​ക​ല), നി​ഖി​ല സ​മീ​ർ (മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം), ലി​സ ജോ​ജി (പാ​ച​കം) എ​ന്നീ 12 പേ​രെ​യാ​ണ് അ​വാ​ർ​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഷം​ന നൗ​ഷാ​ദ്, യോ​ഗാ​ചാ​ര്യ സൗ​മ്യ എ​ന്നി​വ​ർ​ക്ക് പ്ര​ത്യേ​ക പു​ര​സ്കാ​ര​വും ന​ൽ​കു​മെ​ന്ന് ഫ്ര​ണ്ട്സ് ക്രി​യേ​ഷ​ൻ​സ് പ്ര​തി​നി​ധി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ന​വം​ബ​ർ 14 വ്യാ​ഴാ​ഴ്ച 7 മു​ത​ൽ നെ​സ്റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. ഫ്ര​ണ്ട്സ് ക്രി​യേ​ഷ​ൻ​സ് പ​തി​നേ​ഴാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളും ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഫ്ര​ണ്ട്സ് ക്രി​യേ​ഷ​ൻ​സ് പ്ര​തി​നി​ധി​ക​ളാ​യ ഉ​ബൈ​ദ് എ​ട​വ​ണ്ണ, അ​സീ​സ് ക​ട​ലു​ണ്ടി, സ​ജി​ൻ, നി​സാ​ർ, കെ ​എ​സ് എ ​അം​ഗ​ന പ്ര​തി​നി​ധി​ക​ളാ​യ അ​ശ്വ​തി, ലാ​ജ അ​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് റ​യീ​സ്, സു​ബി സ​ജി​ൻ എ​ന്നി​വ​രും വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ