കേ​ഫാ​ക് സോ​ക്ക​ർ ലീ​ഗ്: റൗ​ദ എ​ഫ്സി​ക്കും ബി​ഗ് ബോ​യ്സി​നും മ​ല​പ്പു​റ​ത്തി​നും ജ​യം
Monday, November 11, 2019 10:21 PM IST
മി​ശ്രി​ഫ്: കേ​ഫാ​ക് സോ​ക്ക​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ റൗ​ദ എ​ഫ്സി​ക്കും, ബി​ഗ് ബോ​യ്സി​നും, മ​ല​പ്പു​റ​ത്തി​നും വി​ജ​യം. ക​ഴി​ഞ്ഞ ദി​വ​സം മി​ശ്രി​ഫ് പ​ബ്ലി​ക് അ​തോ​റി​റ്റി യൂ​ത്ത് ആ​ൻ​ഡ് സ്പോ​ർ​ട്സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ റൗ​ദ എ​ഫ്സി ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ഫ​ഹാ​ഹീ​ൽ ബ്ര​ദേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. റൗ​ദ​ക്ക് വേ​ണ്ടി സു​ഹൈ​ൽ ഗോ​ൾ നേ​ടി. സോ​നു സേ​വ്യ​ർ മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

കെ​ക​ഐ​സും ബി​ഗ് ബോ​യ്സും ഏ​റ്റു​മു​ട്ടി​യ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ബി​ഗ് ബോ​യ്സ് വി​ജ​യി​ച്ചു. ബി​ഗ് ബോ​യ്സ് താ​രം നൗ​ഷാ​ദ് മാ​ൻ ഓ​ഫ് ദി ​മാ​ച്ച് അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യി. തു​ട​ർ​ന്ന് ന​ട​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് മ​ല​പ്പു​റം ബ്ര​ദേ​ഴ്സ് ടി.​എ​സ്എ​ഫ്സി​യെ കീ​ഴ​ട​ക്കി . ടി.​എ​സ്എ​ഫ്സി താ​രം ബി​ജു മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി. സോ​ക്ക​ർ കേ​ര​ള​യും ബ്ര​ദേ​ഴ്സ് കേ​ര​ള​യും ത​മ്മി​ൽ ന​ട​ന്ന അ​വ​സാ​ന മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. ബ്ര​ദേ​ഴ്സ് കേ​ര​ള​യു​ടെ അ​ന​സ് മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും മി​ഷ​റ​ഫ് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്പോ​ർ​ട്സ് സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കി​ട്ട് 4 മു​ത​ൽ രാ​ത്രി 9 വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കു​വൈ​ത്തി​ലെ മു​ഴു​വ​ൻ ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ​ക്കും കു​ടും​ബ​സ​മേ​തം മ​ത്സ​ര​ങ്ങ​ൾ ആ​സ്വ​ദി​ക്കു​വാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി കേ​ഫാ​ക് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 99708812,55916413

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ