ഒ​രു​മ​യു​ടെ സൗ​ന്ദ​ര്യ​വും ആ​ഘോ​ഷ​വു​മാ​ണ് ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ : ഡോ. ​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലി​ത്ത
Monday, November 11, 2019 10:19 PM IST
കു​വൈ​ത്ത് : ഒ​രു​മ​യു​ടെ സൗ​ന്ദ​ര്യ​മാ​ണ് ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ളെ​ന്നും, ഇ​ല്ലാ​യ്മ​യി​ലും വ​ല്ലാ​യ്മ​യി​ലും ആ​യി​രി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​വാ​ൻ ഒ​ത്തൊ​രു​മി​ച്ചു കൂ​ടു​ന്ന​തി​ലൂ​ടെ പ​ങ്കി​ട​ലി​ന്‍റെ അ​നു​ഗ്ര​ഹ​വും ആ​ഘോ​ഷ​മാ​ക്കി മാ​റ്റു​വാ​ൻ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ തി​രു​വ​ന​ന്ത​പു​രം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലി​ത്താ ആ​ഹ്വാ​നം ചെ​യ്തു. സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക​യു​ടെ ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​കൊ​ണ്ട് സം​സാ​രി​ക്കു​ക യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ലീ​ബ് ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വ​ച്ചു ന​ട​ന്ന പെ​രു​ന്നാ​ൾ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കെ. ​ജീ​വാ​സാ​ഗ​ർ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​പ്പി​റ​വി ആ​ശം​സ​ക​ൾ നേ​ർ​ന്നു കൊ​ണ്ട് ന​ട​ത്തി​യ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ, സം​സ്കാ​ര​വും ആ​ധു​നി​ക​ത​യും ഒ​രു​മി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം പാ​ര​ന്പ​ര്യ​ത്ത​നി​മ കൈ​വി​ടാ​തെ നി​ല​നി​ർ​ത്തു​ന്ന​താ​ണ് മ​ല​യാ​ളി​സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ന്ന് ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി പ​റ​ഞ്ഞു.

മ​ഹാ​ഇ​ട​വ​ക വി​കാ​രി ഫാ. ​ജേ​ക്ക​ബ് തോ​മ​സ് സ്വാ​ഗ​ത​വും, ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ-2019 ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഷൈ​ജു കു​ര്യ​ൻ ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു. നാ​ഷ​ണ​ൽ ഇ​വ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് കു​വൈ​റ്റ് സെ​ക്ര​ട്ട​റി റോ​യ് യോ​ഹ​ന്നാ​ൻ, കു​വൈ​റ്റ് എ​പ്പി​സ്ക്കോ​പ്പ​ൽ ച​ർ​ച്ച​സ് ഫെ​ല്ലോ​ഷി​പ്പ് വൈ​സ് പ്ര​സി​ഡ​ന്‍റും സെ​ന്‍റ് ബേ​സി​ൽ ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ. ​മാ​ത്യൂ എം. ​മാ​ത്യൂ, മ​ഹാ​ഇ​ട​വ​ക നി​യു​ക്ത വി​കാ​രി ഫാ. ​ജി​ജു ജോ​ർ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. അ​ഹ​മ്മ​ദി സെ​ന്‍റ് തോ​മ​സ് പ​ഴ​യ​പ​ള്ളി വി​കാ​രി ഫാ. ​അ​നി​ൽ വ​ർ​ഗ്ഗീ​സ്, സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ ജേ​ക്ക​ബ്, കു​വൈ​റ്റി​ൽ ഹൃ​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഫാ. ​ജോ​ണ്‍ തോ​മ​സ്, മ​ഹാ​ഇ​ട​വ​ക ട്ര​ഷ​റാ​ർ മോ​ണി​ഷ് പി. ​ജോ​ർ​ജ്ജ്, സെ​ക്ര​ട്ട​റി ജി​ജി ജോ​ണ്‍, ഭ​ദ്രാ​സ​ന മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ ഷാ​ജി എ​ബ്ര​ഹാം, ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗം അ​നി​ൽ ജോ​ർ​ജ്ജ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍