ലു​ലു​മ​ണി കെ​പി​എ​ൽ സീ​സ​ണ്‍ 13 കി​രീ​ടം യു​കെ​സി​സി​ക്ക്
Monday, November 11, 2019 10:15 PM IST
കു​വൈ​ത്ത് സി​റ്റി: ലു​ലു​മ​ണി കു​വൈ​റ്റ് പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ണ്‍ 13 ന്‍റെ ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ല് ഫ്രൈ​ഡേ കോ​ർ​ട്ടി​നെ​തി​രെ യു​കെ​സി​സി​ക്ക് 8 വി​ക്ക​റ്റ് വി​ജ​യം.

സ്കോ​ർ: ഫ്രൈ​ഡേ കോ​ർ​ട്ട് 101/10, യുകെസിസി 102/2

നേ​ര​ത്തെ ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഫ്രൈ​ഡേ കോ​ർ​ട്ട് റ​സീ​ൻ (26), ബി​ല്യാ​സ് (23 ) , റാ​ഷി​ദ് (17) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗ് മി​ക​വി​ൽ 101 റ​ണ്സെ​ടു​ത്തു പു​റ​ത്താ​യി.

യു​കെ​സി​സി​ക്ക് വേ​ണ്ടി അ​ഖ്ലാ​ക്ക് മൂ​ന്ന്, നി​ലാ​ന്ത മൂ​ന്ന്, റ​ഈ​സ് ര​ണ്ട് വി​ക്ക​റ്റ് നേ​ടി. അ​വ​സാ​ന ഓ​വ​റു​ക​ളി​ല് ബി​ല്യാ​സി​ന്‍റെ ത​ക​ർ​പ്പ​ൻ ബാ​റ്റിം​ഗാ​ണ് ഫ്രൈ​ഡേ കോ​ർ​ട്ടി​നു പൊ​രു​താ​നു​ള്ള സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​ങ്ങി​യ യു ​കെ സി ​സി സ​ൽ​മാ​ൻ ഫ​ക്കി​യു​ടെ​യും (36) ക്യാ​പ്റ്റ​ൻ ആ​രി​ഫി​ന്‍റെ​യും (33*) സാ​ദി​ക്കി​ന്‍റെ​യും (23*) ബാ​റ്റിം​ഗ് മി​ക​വി​ൽ 12.3 ഓ​വ​റി​ൽ അ​നാ​യാ​സ വി​ജ​യം കൈ​വ​രി​ച്ചു. ഫ്രൈ​ഡേ കോ​ർ​ട്ട്ന് വേ​ണ്ടി റാ​ഷി​ദും യൂ​നു​സും ഓ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി.

മാ​ൻ ഓ​ഫ് ദി ​ഫൈ​ന​ലാ​യി ആ​രി​ഫി​നെ​യും, സ്പോ​ർ​ട്ട​ക് മാ​ൻ ഓ​ഫ് ദി ​സീ​രീ​സാ​യി മും​ബൈ ഇ​ൻ​ഡ്യ​ൻ​സി​ന്‍റെ മു​ഹ​മ്മ​ദ് താ​രി​ഖി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ടോ​ജി മെ​മ്മോ​റി​യ​ൽ ബെ​സ്റ്റ് ബൗ​ള​റാ​യി അ​നീ​ഷ് മാ​ത്യു​വും ഫേ​സ് റ്റു ​ഫേ​സ് ബെ​സ്റ്റ് ബാ​റ്റ്സ്മാ​നാ​യി മു​ഹ​മ്മ​ദ് താ​രി​ഖും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ടൂ​ർ​ണ​മെ​ന്‍റു​ല​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച 10 വീ​തം ബൗ​ള​ർ​മാ​രെ​യും ബാ​റ്റ്സ്മാ​ൻ​മാ​രെ​യും സ​മാ​പ​ന ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ ടൈ​റ്റി​ൽ സ്പോ​ണ്‍​സ​റാ​യ ലു​ലു​മ​ണി ഡി​ജി​എം സു​ബാ​ഹീ​ർ ത​യി​ൽ, മാ​നേ​ജ​ർ കാ​ർ​വ​ർ​ണ​ൻ മം​ഗ​ല​ത്, മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫി​സ​ർ നൂ​ർ​മു​ഹ​മ്മ​ദ്, വി​ല​ഫേ സ് ​റ്റു ഫേ​സ് മാ​നേ​ജ​ർ കെ.​ടി. ഇ​ല്യാ​സ്, എ​സി​എ​ൽ ഡ​യ​റ​ക്ട​ർ നി​ഷാ​ദ് ഫ​സ​ൽ കെ​പി​എ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷു​ഹൈ​ബ് അ​യ്യൂ​ബ്, സ​മീ​ഉ​ല്ല കെ ​വി, നി​യാ​സ് ല​ത്തീ​ഫ്, ഷ​ബീ​ർ ബ​ഷീ​ർ, സാ​ബു മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

കെ​പി​എ​ൽ സീ​സ​ണ്‍ 14 മ​ത്സ​ര​ങ്ങ​ൾ ഡി​സം​ബ​റി​ൽ വി​വി​ധ ഗ്രൗ​ണ്ടു​ക​ളി​ൽ ആ​രം​ഭി​ക്കും.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 97494035, 90010786 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍