പോസ്റ്റർ പ്രകാശനം ചെയ്തു
Thursday, November 7, 2019 8:12 PM IST
ദുബായ് : കെഎംസിസി "സർഗോത്സവം 2019' പോസ്റ്റർ പ്രകാശനം ചെയ്തു. ദുബായിൽ നടന്ന ചടങ്ങിൽ പാണക്കാട് സയ്യദ് മുനവറലി ശിഹാബ് തങ്ങൾ ഡോ. പുത്തൂർ റഹ്‌മാനു നൽകി പ്രകാശനം നിർവഹിച്ചു.

അഷ്‌റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നജീബ് തച്ചംപൊയിൽ സ്വാഗതവും മൂസ കോയമ്പ്രം നന്ദിയും പറഞ്ഞു. നജീബ് കാന്തപുരം, മുസ്തഫ മുട്ടുങ്ങൽ തുടങ്ങിയവർ സംബന്ധിച്ചു.

ഇന്നു മുതൽ സർഗോത്സവം വിവിധ ദിവസങ്ങളിലായി ചിത്ര കല, സാഹിത്യ, മാപ്പിളകലാ മത്സരങ്ങള നടക്കും