അടിയന്തര വാഹനങ്ങൾക്കു വഴിയൊരുക്കൽ ; അബുദാബി പോലീസ് വീഡിയോ പുറത്തിറക്കി
Thursday, November 7, 2019 5:46 PM IST
അബുദാബി: അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് കുതിക്കുന്ന ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക്‌ നിരത്തുകളിൽ വഴിയൊരുക്കി കൊടുക്കേണ്ടതിന്‍റെ പ്രാധാന്യം വിവരിക്കുന്ന വീഡിയോ അബുദാബി പോലീസ് പുറത്തിറക്കി.

യാത്രയിൽ നഷ്ടപ്പെടുന്ന ഓരോ നിമിഷവും ഒരു ജീവൻ രക്ഷിക്കുന്നതിന് തടസമാകുന്നുവെന്ന സന്ദേശമാണ് ജനങ്ങളിലേക്ക് പോലീസ് കൈമാറുന്നത് . തിരക്കുള്ള നിരത്തുകളിൽ ഇത്തരം വാഹനങ്ങൾക്കു എത്രയും പെട്ടെന്നു കടന്നു പോകാൻ സഹകരിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു .

അടിയന്തര വാഹനങ്ങൾക്കു മാർഗ തടസം സൃഷ്ടിക്കുന്നവർക്കു 3000 ദിർഹം പിഴയും ഒരുമാസത്തേക്ക് വാഹനം കസ്റ്റഡിയിലെടുക്കാനും 6 ബ്ലാക്ക് പോയിന്‍റുകൾ നൽകാനും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നതായി പോലീസ് അറിയിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള