കുവൈത്തിൽ ‘ദുബായ് ദുബായ് കറക്​ മക്കാനി’ പ്രവർത്തനം ആരംഭിക്കുന്നു
Wednesday, November 6, 2019 3:10 PM IST
കുവൈത്ത്​ സിറ്റി: 101 തരം ചായകളുമായി ‘ദുബായ് ദുബായ് കറക്​ മക്കാനി’ ബുധനാഴ്​ച മുതൽ കുവൈത്തിലെ ഫർവാനിയയിൽ പ്രവർത്തനമാരംഭിക്കും. ഫർവാനിയ റൗണ്ട്​ എബൗട്ടിന്​ സമീപം ലുലു എക്​സ്​പ്രസിനടുത്ത്​ പ്രവർത്തിക്കുന്ന സ്ഥാപനം രാവിലെ 10.30ന്​ എം.എ. യൂസഫലി ഉദ്​ഘാടനം ചെയ്യും.

കറക്​ ടീ, കറക്​ വാനില, കറക്​ ചോക്ലേറ്റ്​, സിന്നമൻ ടീ, റോസ്​ വാട്ടർ ടീ, കറക്​ കോൺ​​ഫ്ലേക്​, കറക്​ ബിസ്​കറ്റ്​, കറക്​ സഫ്രാൻ, കറക്​ കാർഡമൻ, കറക്​ ജിൻജർ തുടങ്ങി ചായയുടെ വൈവിധ്യം തന്നെയാണ്​ ഇൗ സ്ഥാപനത്തിന്‍റെ പ്രത്യേകത.

ചായകൾ, എണ്ണക്കടികൾ, വിവിധതരം ജ്യൂസുകൾ, വിവിധതരം പൊറോട്ട തുടങ്ങി രുചി വൈവിധ്യത്തിന്‍റെ പെരുമയുമായാണ്​ ‘ദുബായ് ദുബായ് കറക്​ മക്കാനി’ പ്രവർത്തിക്കുക. പേരുപോലെ തന്നെ വൈവിധ്യമുള്ളതായിരിക്കും ഇവിടുത്തെ ഭക്ഷ്യ വിഭവങ്ങളെന്ന് അധികൃതർ വ്യക്​തമാക്കി.​

24 മണിക്കൂറും പ്രവർത്തിക്കുന്ന കറക്​ മക്കാനിയിൽ സ്വന്തം സ്​പെഷലൈസഡ്​ മസാലകൾ മാത്രമാണ്​ ഉപയോഗിക്കുന്നതെന്നും ആരോഗ്യത്തിന്​ ഹാനികരമായ ഒന്നും ഉപയോഗിക്കാതെ തന്നെ രുചിമേളമൊരുക്കാൻ കഴിയുമെന്നും ഡയറക്​ടർമാരായ മുഹമ്മദ്​ കുഞ്ഞി, ജമാൽ,ആബിദ്​ മുളയങ്കാവ്, ഹിജാസ് എന്നിവർ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ