കുവൈത്തിൽ പ്രവാസിമിത്രം പ്രവർത്തന ശില്പശാല
Saturday, October 19, 2019 6:54 PM IST
കുവൈത്ത്‌ : പ്രവാസികളുടെയും അവരുടെ ബന്ധുക്കളുടെയും ജീവിതോന്നമനം ലക്ഷ്യമാക്കി കെകെഎംഎയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രവാസി മിത്രം കുടുംബവേദി പ്രവർത്തന ശില്പശാല സംഘടിപ്പിച്ചു.

പതിനേഴായിരത്തിലധികമുള്ള കെ കെ എം എ അംഗങ്ങളും അവരുടെ ലക്ഷത്തിലേറെയുള്ള കുടുംബാംഗങ്ങളുടെയും കൂട്ടായ്മയാണ് പ്രവാസിമിത്രം. നാട്ടിൽ ഗ്രാമങ്ങൾതോറും ആരംഭിക്കുന്ന പ്രവാസിമിത്രം ഫാമിലി ക്ലബിലൂടെ അംഗങ്ങളുടെ ആരോഗ്യ , വിദ്യാഭാസ , സാമൂഹ്യ , സാമ്പത്തിക, സാംസ്കാരിക, അഭിവൃദ്ധിക്കായുള്ള പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. നാട്ടിലെ കൂട്ടായ്മകളെ ശരിയായ ദിശയിൽ കൊണ്ടുപോകാനും സഹായിക്കാനും കുവൈത്തിലും ഓരോ ഫാമിലിക്ലബ് യൂണിറ്റിനും വേണ്ടിയുള്ള സമാന്തര പ്രവർത്തനങ്ങൾ നടക്കും. പ്രവാസികൾക്കായി സ്വയംതൊഴിൽ സംരംഭങ്ങൾ , പലിശരഹിത സാമ്പത്തിക സഹകരണം , സഹകരണ സ്ഥാപനങ്ങൾ , വിദ്യാർഥികളുടെ പഠന , തൊഴിൽ മാർഗനിർദേശക സ്ഥാപനങ്ങൾ എന്നിവ തുടങ്ങുവാൻ ഫാമിലിക്ലബിലൂടെ ലക്ഷ്യമിടുന്നു.

അബാസിയ ഓസ്‌ഫോർഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രവർത്തക ശില്പശാലയിൽ
രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിക്കുന്ന പ്രസന്‍റേഷൻ അവതരിപ്പിച്ചു. മുൻ ചെയർമാൻ പി.കെ. അക്ബീർസിദ്ധീക്, വൈസ് ചെയർമാൻമാരായ അബ്ദുൽ ഫത്താഹ് തയ്യിൽ , ഹംസ പയ്യന്നൂർ , പ്രസിഡന്‍റ് എ.പി അബ്ദുൽസലാം , വർക്കിംഗ് പ്രസിഡന്‍റ് കെ.ബഷീർ എന്നിവർ സംസാരിച്ചു. ചെയർമാൻ എൻ.എ മുനീർ സ്വാഗതവും ജനറൽ സെക്രട്ടറി കെ.സി റഫീഖ് നന്ദിയും പറഞ്ഞു . ഇബ്രാഹിം കുന്നിൽ , കെ.സി ഗഫൂർ എന്നിവർ നേതൃത്വം നൽകി.

ജില്ലതിരിഞ്ഞുള്ള ആസൂത്രണ ചർച്ചകൾക്കു ,മുനീർ കുനിയ, പി.എ നസീർ , മുനീർ കോടി , മുനീർ തുരുത്തി , വി അബ്ദുൽ കരീം ,എൻ നിസാമുദ്ധീൻ , എൻജി നവാസ് , കെ.സി കരീം ,അഷ്‌റഫ് എസ്.വി , അലി കരിമ്പ , അബ്ദുൾനാസർ വി.കെ , ഗഫൂർ വി.കെ , സാജിദ് എൻ , അഷ്‌റഫ് മണ്ണഞ്ചേരി , അബ്ദുൽ കാലം മൗലവി , അബ്ദുൽ അസീസ് മൗലവി , മജീദ് റവാബി , സുൾഫിക്കർ , സി ഫിറോസ് ഷാഹിദ് ലബ്ബ , അസ്‌ലം ഹംസ ,മൻസൂർ അലി , ശറഫുദ്ദീൻ വി , തുടങ്ങിയവർ നേതൃത്വം നൽകി.

കെകെഎംഎ യുടെ 15 ബ്രാഞ്ചുകളിൽനിന്നുള്ള 250 ലേറെ പ്രവർത്തകരും സ്റ്റാർ ക്ലബ് അംഗങ്ങളും ശില്പശാലയിൽ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ