ഹ​രി​പ്പാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​രി​ച്ചു
Monday, October 14, 2019 11:28 PM IST
കു​വൈ​ത്ത്: ഹ​രി​പ്പാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം കേ​ന്ദ്രീ​ക​രി​ച്ചു കു​വൈ​ത്തി​ൽ ഹ​രി​പ്പാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​രി​ച്ചു. ഇ​തി​ന്‍റെ ഒൗ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം കേ​ര​ള​ത്തി​ന്‍റെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ച്ചു.

സാ​മൂ​ഹി​ക സാ​സ്കാ​രി​ക സാ​ന്പ​ത്തി​ക രം​ഗ​ങ്ങ​ളി​ൽ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന ഒ​രു പ്ര​ദേ​ശ​മാ​ണ് ഹ​രി​പ്പാ​ടെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​യ​റി​ന്‍റെ നാ​ടാ​യ ഹ​രി​പ്പാ​ടി​ന് ഒ​രു പാ​ട് കാ​ര്യ​ങ്ങ​ൾ ചെ​യ്യു​വാ​ൻ ഹ​രി​പ്പാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന് ക​ഴി​യ​ട്ടെ​യെ​ന്നു അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. ഇ​നി​യും എ​ന്ന് കു​വൈ​റ്റി​ൽ വ​ന്നാ​ലും ഹ​രി​പ്പാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു ന​ൽ​കി.

അ​സോ​സി​യേ​ഷ​ൻ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​ജി​കു​ട്ട​പ്പ​ൻ(​പ്ര​സി​ഡ​ന്‍റ്), സി​ബി​പു​രു​ഷോ​ത്ത​മ​ൻ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ബി​നു യോ​ഹ​ന്നാ​ൻ(​ട്ര​ഷ​ർ), ശ്രീ​മ​ലാ​ൽ മു​ര​ളി(​ര​ക്ഷാ​ധി​കാ​രി), ക​ലേ​ഷ് (വൈ​സ് പ്ര​സി​ഡ​ന്‍റ് )ജ​യ​കൃ​ഷ്ണ​ൻ(​സെ​ക്ര​ട്ട​റി), പ്ര​ദീ​പ് പ്ര​ഭാ​ക​ര​ൻ(​ജോ​യി​ന്‍റ് ട്ര​ഷ​ർ), -അ​ജി​ത് ആ​ന​ന്ദ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ), സു​വി അ​ജി​ത് (വ​നി​താ വേ​ദി കോ​ഡി​നേ​റ്റ​ർ ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​തി​പ​ക്ഷ​നേ​താ​വി​ന് അ​സോ​സി​യേ​ഷ​ൻ വ​ക മോ​മെ​ന്േ‍​റാ​യും ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ