അ​ഹ​മ്മ​ദ് മേ​ലാ​റ്റൂ​രി​നെ ന​വോ​ദ​യ അ​നു​സ്മ​രി​ച്ചു
Monday, October 14, 2019 11:24 PM IST
റി​യാ​ദ്: റി​യാ​ദി​ൽ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മ​ണ്ഡ​ല​ത്തി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കെ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണ​പ്പെ​ട്ട അ​ഹ​മ്മ​ദ് മേ​ലാ​റ്റൂ​രി​നെ ന​വോ​ദ​യ അ​നു​സ്മ​രി​ച്ചു. 2017-ൽ ​അ​ദ്ദേ​ഹം റി​യാ​ദി​ൽ വെ​ച്ച് മ​ര​ണ​പ്പെ​ടു​ന്പോ​ൾ ന​വോ​ദ​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.

റി​ഫ സാം​സ്കാ​രി​ക വേ​ദി​യി​ൽ പ്ര​വ​ർ​ത്തി​ച്ചാ​ണ് മ​ല​പ്പു​റം നി​ല​ന്പൂ​ർ സ്വ​ദേ​ശി​യാ​യ അ​ഹ​മ്മ​ദ് പൊ​തു​രം​ഗ​ത്തേ​ക്ക് വ​രു​ന്ന​ത്. ന​വോ​ദ​യ രൂ​പീ​ക​രി​ച്ച​തോ​ടെ സം​ഘ​ട​ന​യി​ൽ അം​ഗ​മാ​കു​ക​യും അ​തി​ന്‍റെ സാം​സ്കാ​രി​ക വി​ഭാ​ഗം ക​ണ്‍​വീ​ന​ർ, ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ക​യും ചെ​യ്തു. 2017 ഒ​ക്ടോ​ബ​ർ 11 നു ​ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ശു​മേ​സി കിം​ഗ് ഫ​ഹ​ദ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. വാ​യ​നാ ത​ൽ​പ​ര​നാ​യി​രു​ന്ന അ​ഹ​മ്മ​ദ് സോ​ഷ്യ​ൽ സൈ​റ്റു​ക​ളി​ൽ എ​ഴു​തി​യി​രു​ന്ന ക​വി​ത​ക​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. അ​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ ഖ​മ​റു​ന്നി​സ അ​ഹ​മ്മ​ദും ന​വോ​ദ​യ മ​ഹി​ളാ​സം​ഘം ഭാ​ര​വാ​ഹി​യാ​യി​രു​ന്നു.

അ​ഹ​മ്മ​ദ് മേ​ലാ​റ്റൂ​ർ അ​നു​സ​മ​ര​ണ​യോ​ഗം ന​വോ​ദ​യ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ഹ​ക്കീം മാ​രാ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നി​ൽ മ​ണ​ന്പൂ​ര് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ​ജീ​ർ മേ​ലാ​റ്റൂ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​വ​രി​ക്കു​ന്ന അ​നു​സ്മ​ര​ണ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ശ്രീ​രാ​ജ്, അ​നി​ൽ പി​ര​പ്പ​ൻ​കോ​ട്, പൂ​ക്കോ​യ ത​ങ്ങ​ൾ, അ​ൻ​വാ​സ്, ഹേ​മ​ന്ത്, പ​പ്പേ​ട്ട​ൻ, ബാ​ബു​ജി, ബാ​ല​കൃ​ഷ്ണ​ൻ, മ​നോ​ഹ​ര​ൻ, ക​ലാം, ബ​ഷീ​ർ, സു​രേ​ഷ് സോ​മ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: കു​മി​ൾ സു​ധീ​ർ