അ​നി​ൽ ജോ​സ​ഫി​ന് കേ​ഫാ​ക്കി​ന്‍റെ ആ​ദ​രാ​ഞ്ജ​ലി
Monday, October 14, 2019 11:18 PM IST
മി​ശ്രി​ഫ് : കേ​ര​ളാ ചാ​ല​ഞ്ചേ​ഴ്സ് താ​രം അ​നി​ൽ ജോ​സ​ഫി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കെ​ഫാ​ക് അ​നു​ശോ​ച​ന യോ​ഗം ചേ​ർ​ന്നു. കേ​ഫാ​ക് ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ കു​വൈ​ത്തി​ലെ പ്ര​മു​ഖ കാ​യി​ക സാം​സ്കാ​രി​ക ക​ലാ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

കേ​ഫാ​ക്കി​ൻ​റെ ജ​ന​കീ​യ മു​ഖ​മാ​ണ് ആ​ക​സ്മി​ക വേ​ർ​പാ​ടി​ലൂ​ടെ ന​ഷ്ട​മാ​യ​തെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച കേ​ഫാ​ക് പ്ര​സി​ഡ​ൻ​റ് സി​ദ്ധീ​ക്ക് പ​റ​ഞ്ഞു. എ​ന്നും ഫൂ​ട്ബാ​ളി​നോ​ട് തോ​ൾ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച ഒ​രു സ​ഹ​പ്ര​വ​ർ​ത്ത​ക​നെ​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന് കേ​ഫാ​ക് മു​ൻ ജ​ന​റ​ൽ സെ​ക്രെ​ട്ട​റി മ​ൻ​സൂ​ർ കു​ന്ന​ത്തേ​രി അ​നു​ശോ​ചി​ച്ചു.

വ​ള​രെ ബൃ​ഹ​ത്താ​യ സൌ​ഹൃ​ദ​ത്തി​നു​ട​മാ​യ അ​നി​ലി​ൻ​റെ ആ​ക​സ്മി​ക വി​യോ​ഗം ഇ​പ്പോ​യും വി​ശ്വ​സി​ക്കു​വാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും കി​ട​യ​റ്റ ഒ​രു മ​നു​ഷ്യ സ്നേ​ഹി കൂ​ടി​യാ​യി​രു​ന്നു അ​നി​ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ൻ​റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ദി​ലീ​പ് ന​ടേ​രി പ​റ​ഞ്ഞു.

ജോ​സ​ഫി​ൻ​റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യ ജി​നു കു​ര്യ​ൻ, സീ​ദി​ക്ക് ശ​റ​ഫു​ദ്ധീ​ൻ, ഹാ​റൂ​ണ്‍ റ​ഷീ​ദ് ജോ​സ​ഫ് ക​ന​ക​ൻ, ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ വി​കാ​ര ഭ​രി​ത​നാ​യി അ​നി​ൽ ജോ​സ​ഫി​ൻ​റെ ഓ​ർ​മ്മ​ക​ൾ പ​ങ്കി​ട്ട​പ്പോ​ൾ സ​ദ​സി​ൽ തേ​ങ്ങ​ലു​ക​ൾ ഉ​യ​ർ​ന്നു . ക​ല പ്ര​സി​ഡ​ൻ​റ് ഹി​ക്മ​ത്ത്, കെ​ഫാ​ക് മു​ൻ പ്ര​സി​ഡ​ന്‍റും നി​ല​വി​ലെ ഉ​പ​ദേ​ശ​ക​നു​മാ​യ ഗു​ലാം മു​സ്ത​ഫ, കെ​ഫാ​ക് സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​ഹ്മാ​ൻ ,കി​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്രി​സ്റ്റ​ഫ​ർ, കി​ഫ് ട്രെ​ഷ​റ​റും കെ​ഫാ​ക് എം.​സി അം​ഗ​വു​മാ​യാ​യ റോ​ബ​ർ​ട്ട് ബ​ർ​ണാ​ഡ്, കെ​ഫാ​ക് സ്ഥാ​പ​ക നേ​താ​ക്ക·ാ​രി​ൽ ഒ​രാ​ളാ​യ മു​ബാ​റ​ക്ക് യു​സു​ഫ്, കെ​ഫാ​ക് മു​ൻ ഓ​ഡി​റ്റ​ർ ശം​സു​ദ്ധീ​ൻ അ​ട​ക്കാ​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ഫാ​ക് സെ​ക്ര​ട്ട​റി ഹ​നീ​ഫ ന​ന്ദി പ​റ​ഞ്ഞു.​

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ