‘മഴവില്ല് 2019’ നവംബർ 8 ന് മംഗഫ് അൽ-നജാത്ത് സ്‌കൂളിൽ
Saturday, October 12, 2019 8:10 PM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ‘മഴവില്ല്-2019’ ചിത്രരചന മത്സരം നവംബർ 8 ന് മംഗഫ് അൽ-നജാത്ത് സ്‌കൂളിൽ നടക്കും.

കിൻഡർ ഗാർഡൻ (കെ.ജി ക്ലാസുകൾ), 1-4 (സബ് ജൂണിയർ), 5-8 (ജൂണിയർ), 9-12 (സീനിയർ) എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കുള്ള രജിസ്ട്രേഷൻ www.kalakuwait.com എന്ന വെബ്സൈറ്റ് വഴിയും വിവിധ സ്കൂളുകൾ മുഖേനയും നടക്കും. അബാസിയ, ഫഹാഹീൽ, അബുഹലീഫ, സാൽമിയ എന്നിവടങ്ങളിലെ കല സെന്‍ററുകളിൽ "മഴവില്ല്-2019' ന്‍റെ രജിസ്ട്രേഷൻ സ്വീകരിക്കും. വിജയികൾക്ക് സ്വർണ മെഡലുകളും പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും.

വിവരങ്ങൾക്ക്: 94933192, 51698636, 97683397.

റിപ്പോർട്ട്: സലിം കോട്ടയിൽ