സന്തോഷ് കുമാറിന് സ്വീകരണം
Monday, September 23, 2019 7:56 PM IST
കുവൈത്ത് : പ്രളയദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കുവാൻ വിവാഹ സൽക്കാരം ഒഴിവാക്കി ഉദാത്ത മാതൃക നൽകിയ എക്സിക്യൂട്ടീവ് അംഗം സന്തോഷ് കുമാറിനെ വൺ ഇന്ത്യ അസോസിയേഷൻ ആദരിക്കുന്നു. അബാസിയ സാരഥി ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 27 വൈകിട്ട് 4 .30 നാണ് പരിപാടി.

നിലമ്പൂർ സ്വദേശിയായ സന്തോഷ് കുമാറിന്‍റെ വിവാഹം ഓഗസ്റ്റ് 17 നാണ് നടന്നത്. എന്നാൽ മലബാർ മേഖലയിൽ ഉണ്ടായ പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ വിവാഹ സൽക്കാരം പൂർണമായും ഒഴിവാക്കി ആ തുക വീട് നഷ്ടപ്പെട്ട ആറ് കുടുംബങ്ങളുടെ പുനരധിവാസത്തിനായി സന്തോഷ് കുമാറും വധു അമോദിനിയും മറ്റു കുടുംബാംഗങ്ങളും ചേർന്നു നൽകുകയായിരുന്നു.

സമ്മേളനത്തിൽ കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് പ്രോഗ്രാം കൺവീനർ സബീബ്‌ മൊയ്ദീനും വൺ ഇന്ത്യ അസോസിയേഷൻ ഭാരവാഹികളും അറിയിച്ചു.

വിവരങ്ങൾക്ക്: 98090406,65626364

റിപ്പോർട്ട്: സലിം കോട്ടയിൽ