എം.ഐ തങ്ങളുടെ ലേഖന സമാഹരം കൊണ്ടോട്ടിയിൽ പ്രകാശനം ചെയ്യും
Monday, September 23, 2019 7:30 PM IST
ജിദ്ദ: ന്യൂനപക്ഷ രാഷ്ട്രീയത്തിന്‍റെ ദാർശനിക അടിത്തറ ശക്തിപെടുത്താൻ ചിന്താപരമായ സംഭാവന നൽകിയ പ്രമുഖ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനും ചന്ദ്രികയുടെ മുൻ പത്രാധിപരുമായിരുന്ന എം.ഐ തങ്ങൾ വിവിധ പത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതിയ ലേഖനങ്ങൾ സമാഹരിച്ച് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിയും ഗ്രെസ് ബുക്സും പുറത്തിറക്കുന്ന സംഘബോധത്തിന്‍റെ ഹരിത സാക്ഷ്യങ്ങൾ എന്ന ലേഖന സമാഹാരം സെപ്റ്റംബർ 21 ന് വൈകുന്നേരം 4 ന് കൊണ്ടോട്ടി അമാന ഓഡിറ്റോറിയത്തിൽ
പ്രകാശനം ചെയ്യും. ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് ഭാരവാഹികളായ ഇ.ടി.മുഹമ്മദ് ബഷീർ എംപി, അബ്ദുസമദ് സമദാനി, സംസ്ഥാന ജനറൽ സെക്രട്ടറി, കെ.പി.എ.മജീദ്, ടി.വി.ഇബ്രാഹീം എംഎൽഎ, എം.സി.ഇബ്രാഹിം വടകര, പി.എ.റഷീദ്, സി.പി. സൈക്തലവി
പി.ഖാലിദ് തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

ഇരുനൂറിൽ അതികം പേജുകളുള്ള പുസ്തകത്തിന് എം.സി. വടകരയാണ് അവതാരിക എഴുതിയിരിക്കുന്നത്.ചന്ദ്രിക പത്രാധിപർ സി പി.സൈക്തലവി എംഐ തങ്ങളെ കുറിച്ച് എഴുതിയ ഒറ്റ ചോദ്യത്തിൽ നിന്നാണ് എം ഐ തങ്ങൾ ഉണ്ടായത് എന്ന ലേഖനവും പുസ്തകത്തിൽ ഉൾപെടുത്തിയിട്ടുണ്ട്.

റഹീം മേച്ചേരിയുടെ ലേഖന സമാഹാരവും ജി എം.ബനാത്ത് വാലയുടെ മതവും രാഷ്ട്രീയവും ഇന്ത്യയിൽ എന്ന പുസ്തകമടക്കം പൈതൃക പഠനത്തിനും ചരിത്ര ഗവേഷണത്തിനും ഉതകുന്ന പത്തോളം പുസ്തകങ്ങൾ ഇതിനകം ജിദ്ദ കെ.എം.സി സി യും കീഴ്ഘടകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 27 വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ച സി.എച്ചിന്‍റെ ഫലിതങ്ങൾ വീക്ഷണങ്ങൾ എന്ന പുസ്തകം പുനർ പ്രസിദ്ധീകരണത്തിന്റെ പണിപുരയിലാണ്.
മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ വളർച്ചക്കും പുരോഗതിക്കും വലിയ സംഭാവന ചെയ്യുകയും പാർട്ടി പ്രവർത്തകരെ ആശയം കൊണ്ട് ആയുധമണീപ്പിക്കാനും എ തിരാളികളുടെ വിമർശനങ്ങളെ പ്രതിരോധിക്കാനും മരണം വരെ കർമ്മനിരതനായ എം.ഐ തങ്ങളുടെ പുസ്തക പ്രകാശനത്തിൽ മുഴുവൻ പാർട്ടി പ്രവർത്തകരുടെയും സാന്നിത്യം ഉണ്ടാവണമെന്നും
നാട്ടിലുള്ള എല്ലാ കെ.എം.സി.സി പ്രവർത്തകരും ചടങ്ങിന് എത്തിച്ചേരണമെന്നും പാണക്കാട് ചേർന്ന ജിദ്ദ കെ.എം.സി.സി ഭാരവാഹികളുടെ യോഗം അഭ്യർത്ഥിച്ചു.പ്രസിഡൻറ് അഹമ്മദ് പാളയാട്ട് അദ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഭാരവാഹികളായ എ.കെ.ബാവ ,ഇസ്ഹാഖ് പൂണ്ടോളി, സി.സി.കരീം എന്നിവരും വിവിധ ജില്ലാ മണ്ഡലം ഭാരവാഹികളും പങ്കെടുത്തു.

റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ