ഫീസ് വർധന കടുത്ത അനീതി: ജിദ്ദ ഒഐസിസി
Monday, September 23, 2019 7:17 PM IST
ജിദ്ദ: അധ്യയന വർഷത്തിന്‍റെ മധ്യത്തിൽ അപ്രതീക്ഷിതമായി ഇന്‍റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ ട്യൂഷൻ ഫീസ് 25% അധികം വർധിപ്പിച്ച നടപടി കനത്ത ആഘാതമാണ് പ്രവാസി കുടുംബങ്ങൾക്കു ഉണ്ടാക്കിയതെന്ന് ഒഐസിസി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി വാർത്ത കുറിപ്പിൽ പറഞ്ഞു.

ജോലി നഷ്ടപ്പെട്ടിട്ടും കുട്ടികളുടെ വിദ്യഭ്യാസ ഭാവിയോർത്ത് ഇവിടെ കഴിയുന്ന നിരവധി കുടുംബങ്ങൾ ഉണ്ടെന്നും അവർക്ക് പുതിയ ഫീസ് നിരക്ക് താങ്ങാനാവില്ല. സാമ്പത്തിക പരാധീനതയിൽ താളം തെറ്റിയ കുടുംബ ബജറ്റിനെ കൂടുതൽ പ്രയാസത്തിലാക്കുന്ന നടപടിയാണ് ഈ അപ്രതീക്ഷിത വർധനവ്. അതിനാൽ പുതിക്കിയ ഫീസ് വർധനവ് പിൻവലിക്കണമെന്നും റീജണൽ പ്രസിഡന്‍റ് കെ.ടി.എ മുനീർ പറഞ്ഞു. പല കുടുംബങ്ങളെയും നാട്ടിലേയ്ക്ക് അയയ്ക്കാതെ ഇവിടെ പിടിച്ചു നിൽക്കുവാൻ പ്രേരിപ്പിച്ച കുട്ടികളുടെ വിദ്യാഭ്യാസം അപ്രാപ്യാമാക്കുമെന്നും അത് ഭാവി തലമുറയോട് ചെയ്യുന്ന കടുത്ത അനീതിയായിരിക്കുമെന്നും വിഷയത്തിൽ അധികൃതർ ഇടപെടണമെന്നും മുനീർ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ