ബിംസ് കോളജിന്‍റെ ബിരുദദാന സമ്മേളനം
Friday, September 20, 2019 11:41 PM IST
ഫുജൈറ: ബിംസ് കോളജിന്‍റെ ബിരുദദാന സമ്മേളനം ഫ്രീ സോണ്‍ ബിസിനസ് ക്ലബ്ബിൽ വച്ചു നടത്തപ്പെട്ടു. മലേഷ്യയിലെ പ്രശസ്തമായ ലിങ്കണ്‍ യൂണിവേഴ്സിറ്റിയുടെ എംബിഎ, ഡിഗ്രി ഫൗണ്ടേഷൻ കോഴ്സുകൾ എന്നിവ പാസായ അറുപതോളം വിദ്യാർഥികൾക്ക് ബിരുദം നൽകി. മുഖ്യാഥിതിയായിരുന്ന ഫുജൈറ ഫ്രീ സോണ്‍ അതോറിറ്റി ഡയറക്ടർ ജനറൽ ഷെരീഫ് ഹബീബ് അൽ അവാധി ബിരുദദാനം നിർവഹിച്ചു. ബ്രില്യൻസ് എഡ്യൂക്കേഷൻ അക്കാഡമിക് ഡീൻ പ്രഫ. സലിം ഗോപാൽ മുഖ്യപ്രഭാഷണം നടത്തി.

വിദ്യാഭ്യാസ രംഗത്തെ ക്രിയാത്മകമായ സംഭാവനകൾക്ക് ബ്രില്ലിയൻസ് എഡ്യൂക്കേഷൻ ഗ്രൂപ്പിന്‍റെ 2019 ലെ അക്കാദമിക് എക്സലൻസ് അവാർഡ് നേടിയ മോട്ടിവേഷണൽ സ്പീക്കറും, എഴുത്തുകാരനും, അധ്യാപകനുമായ ഡഗ്ലസ് ജോസഫിന് മുഖ്യാഥിതിയായിരുന്ന ഫുജൈറ ഫ്രീ സോണ്‍ അതോറിറ്റി ഡയറക്ടർ ജനറൽ ഷെരീഫ് ഹബീബ് അൽ അവാധി അവാർഡ് സമ്മാനിച്ചു.

മലേഷ്യ ലിങ്കണ്‍ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. അമിയ ബൗമിക്, ബ്രില്യൻസ് എഡ്യൂക്കേഷൻ അക്കാഡമിക് ഡയറക്ടർ പ്രഫ. അൻസാരി ഇബ്രാഹിം, ഓപ്പറേഷൻസ് ഡയറക്ടർ അജിത് എൻ.എസ്, മാർക്കറ്റിംഗ് ആൻഡ് ഇവന്‍റസ് ഡയറക്ടർ ഹർഷദ് ഫാക്കൽറ്റി അംഗങ്ങളായ ഡോ. കണ്ണൻ മുത്തുകുമാർ, അബ്ദുൾ ഷുക്കൂർ, മദീഹ നയബ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ഡഗ്ലസ് ജോസഫ്