ടി.​എം. ഇ​സ​ഹാ​ക്കി​ന് ഐ​എം​സി​സി കു​വൈ​റ്റ് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Wednesday, September 18, 2019 11:12 PM IST
കു​വൈ​ത്ത്: ഐ​എം​സി​സി കു​വൈ​റ്റ് ക​മ്മി​റ്റി​യു​ടെ മു​ൻ കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ടി.​എം ഇ​സ​ഹാ​ക്കി​ന് ഐ​എം​സി​സി കു​വൈ​റ്റ് ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പു ന​ൽ​കി.
പ്ര​സി​ഡ​ന്‍റ് ഹ​മീ​ദ് മ​ധൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഐ​എം​സി​സി ജി​സി​സി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ത്താ​ർ കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ഴി​ഞ്ഞ 44 വ​ർ​ഷ​മാ​യി കു​വൈ​ത്തി​ൽ പ്ര​വാ​സി​യാ​യി ജീ​വി​ക്കു​ന്ന ഇ​സ​ഹാ​ക്ക് ക​ണ്ണൂ​ർ ഐ​എ​ൻ​ഇ​ല്ലി​ന്‍റെ പ്ര​വാ​സി സം​ഘ​മാ​യ ഐ​എം​സി​സി കു​വൈ​ത്ത് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്കു വ​ഹി​ച്ച വ്യ​ക്തി​യാ​ണെ​ന്നും പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലും പാ​ർ​ട്ടി​യോ​ടൊ​പ്പം സ​ഞ്ച​രി​ച്ച വ്യ​ക്തി​യാ​ണെ​ന്നും സ​ത്താ​ർ കു​ന്നി​ൽ പ​റ​ഞ്ഞു. ശ​രീ​ഫ് താ​മ​ര​ശ്ശേ​രി, ബി ​സി അ​ഷ്റ​ഫ്, കു​ഞ്ഞ​മ്മ​ദ് അ​തി​ഞ്ഞാ​ൽ, അ​ൻ​വ​ർ ത​ച്ചം​പൊ​യി​ൽ, അ​ബൂ​ബ​ക്കെ​ർ നെ​ല്ലാ​ങ്ക​ണ്ടി, സി​റാ​ജ് പാ​ല​ക്കി, ഇ​ല്യാ​സ് ചി​ത്താ​രി, റ​ഷീ​ദ് ക​ണ്ണൂ​ർ, മു​നീ​ർ തി​ര​ക്ക​രി​പ്പൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​ബൂ​ൻ​ബ​ക്ക​ർ എ​ആ​ർ ന​ഗ​ർ സ്വാ​ഗ​ത​വും, ജാ​ഫ​ർ പ​ള്ളം ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ