ദുബായ്: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ തേയിലയുടെ പുതിയൊരു രുചിക്കൂട്ടുമായി ലെ ബ്രൂക്ക് ചായയുടെ ഒൗദ്യോഗിക ലോഞ്ചിംഗ് ദുബായിലെ ഫ്ളോറ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്റ്റർ സയ്യിദ് ലുക്മാൻ തങ്ങളുടെ സാനിധ്യത്തിൽ സയിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
വ്യത്യസ്തമായ രുചിയും, സവിശേഷമായ ഉൽപാദനവും ലെ ബ്രൂക്കിന് വ്യതിരിക്തമായ ഒരു സ്ഥാനം നൽകുമെന്ന് മുനവറലി തങ്ങൾ പ്രസ്താവിച്ചു.
ചടങ്ങിൽ ടി.വി ഇബ്രാഹിം എം.എൽ.എ, മുൻ പി.എസ്.സി മെന്പർ ടി.ടി ഇസ്മായിൽ,ഷംസുദ്ദീൻ ബിൻ മൊഹിയുദ്ദീൻ,ഖാദർ തെരുവത്ത്,ഫ്ലോറ ഹസൻ ഹാജി,സി.കെ മജീദ്, ഷംസുദ്ദീൻ നെല്ലറ, പി.കെ ഫിറോസ്, ഇ.പി ജോണ്സണ്, ഇബ്രാഹിം എളേറ്റിൽ,പി.കെ അൻവർ നഹ, സീബ്രീസ് ബാബു,മുനീർ എം.ഗ്രൂപ്പ്, എ.കെ മുഹമ്മദ്, ,ജബ്ബാർ ഹാജി, ടെൽക്കോണ് കബീർ,എം.സി ജലീൽ, ഇബ്രാഹിം മുറിച്ചാണ്ടി, എ.സി ഇസ്മായിൽ,പി.വി ഇസ്മായിൽ, ഹസൻ ചാലിയിൽ, കെ.പി മുഹമ്മദ്,നസീർ കുറ്റ്യാടി,മുഹമ്മദ് തലാൽ ഗ്രൂപ്പ്, നരിക്കൊളി ഹമീദ്, ടേസ്റ്റി അസീസ്, റഫീഖ്, വലിയാണ്ടി അബ്ദുള്ള എന്നിവർ സംബന്ധിച്ചു.
റിപ്പോർട്ട്: നിഹ്മത്തുള്ള തയ്യിൽ