എ​ൻ​ആ​ർ​ഐ​എ​സ് ഓ​ഫ് കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ മ​ന്ത്രി മു​ര​ളീ​ധ​ര​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Wednesday, September 18, 2019 11:07 PM IST
കു​വൈ​ത്ത് സി​റ്റി: ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കു​വൈ​ത്തി​ലെ​ത്തി​യ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നു​മാ​യി എ​ൻ​ആ​ർ​ഐ​എ​സ് ഓ​ഫ് കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

വി​ദേ​ശ ഇ​ന്ത്യ​ക്കാ​ർ നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ൾ, സാ​ന്പ​ത്തി​ക മാ​ന്ദ്യം മൂ​ലം ജോ​ലി ന​ഷ്ട​പ്പെ​ട്ട് സ്വ​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള പു​ന​ര​ധി​വാ​സ​വും കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നു​ള്ള ഫീ​സ് ഇ​ള​വ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്തു. തൊ​ഴി​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​തി​രി​ക്കു​ക​യും ജോ​ലി​ക്കാ​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​താ​യി ചി​ല ക​ന്പ​നി​ക​ൾ ശ്ര​മി​ക്കു​ന്ന​തും മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി.

പ്ര​സ്തു​ത കാ​ര്യ​ങ്ങ​ളി​ൽ സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ജ​യ​കൃ​ഷ്ണ​കു​റു​പ്പ്, ഹ​രി ബാ​ല​രാ​മ​പു​രം, ര​മേ​ഷ് പി​ള്ള, ജി​നേ​ഷ്, കൃ​ഷ്ണ​കു​മാ​ർ, അ​ശോ​ക് പാ​ഞ്ചാ​ൽ തു​ട​ങ്ങി​യ​വ​ർ മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ