അലിമാത്രക്ക് കെകെഎംഎ യാത്രയയപ്പു നല്കി
Monday, July 15, 2019 7:37 PM IST
കുവൈത്ത്: കുവൈറ്റ്‌ കേരള മുസ് ലിം അസോസിയേഷൻ സിഎഫ്ഒ മുഹമ്മദലി മാട്ടരക്ക് കെകെഎംഎ യാത്രയയപ്പു നൽകി. അബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പാട്രന്‍ സഗീർ തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു.

പ്രവാസ ജീവിതത്തിൽ അഞ്ചു പതിറ്റാണ്ട് പിന്നിട്ട അലി മാട്ടര കുവൈത്ത് ചേംബർ ഓഫ് കൊമേഴ്സിന്‍റെ വിദേശകാര്യ വിഭാഗം തലവനായിരുന്നു. ജോലിയിലെ മികവ് മുൻനിർത്തി ചേംബർ ഓഫ് കൊമേഴ്സ് അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

വിവിധ മത-സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെ നേതൃത്വം വഹിച്ച അലി മാട്ടര, പാലക്കാട് ചെര്‍പ്പുളശേരി സ്വദേശിയാണ്.

പ്രസിഡന്‍റ് എ.പി. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. യോഗത്തിൽ അലി മാട്ടരയ്ക്കുള്ള ഉപഹരാം സഗീര്‍ തൃക്കരിപ്പൂര്‍, അബ്ദുല്ലത്തീഫ് മദനി, എന്നിവര്‍ ചേര്‍ന്ന്‍ സമ്മാനിച്ചു. സാം പൈനമൂട്, അബ്ദുലത്തീഫ് മദനി, ജെ. ആൽബർട്ട്, ഷംസുദ്ദീൻ ഫൈസി, എസ്.എ. ലബ്ബ, ചെയർമാൻ എന്‍.എ. മുനീർ, വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ, ഹംസ മുസ്തഫ, വര്‍ക്കിംഗ് പ്രസിഡന്‍റ് കെ. ബഷീർ, ട്രഷറര്‍ സി. ഫിറോസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

വിവിധ ബ്രാഞ്ചുകളിൽ പ്രതിനിധീകരിച്ച് നിജാസ് (ഫഹാഹീൽ) വി .കെ നാസർ (അബാസിയ), അസിസ് (ഫിന്താസ്), അസ്‌ലം ഹംസ (മഹബൂല), സജ്ബീർ കാപ്പാട് (ഫർവാനിയ), ഷറഫുദീൻ (അബുഹലീഫ), ഖമറുദ്ദീൻ (ജഹ്റ), മൊയ്തീന്‍ കോയ (സബ്ഹാൻ), സാബിർ (ഖൈത്താൻ), സിദ്ദിഖ് ചെർപ്പുളശേരി (ജലീബ്), സാജിദ് നാഗൂര്‍ മീരാന്‍ (മംഗഫ്), എന്‍.കെ. അബ്ദുൽ റസാക്ക് (സാൽമിയ), അഷ്‌റഫ്‌ മണ്ണഞ്ചേരി (അഹമ്മദി സോൺ), റസാഖ് മേലടി (സിറ്റി സോൺ), മജീദ് റവാബി (ഫർവാനിയ സോൺ ) എന്നിവരും സംസാരിച്ചു

കേന്ദ്ര അഡ്മിൻ സെക്രട്ടറി വി.എച്ച് മുസ്തഫ, ഫിനാന്‍സ് സെക്രട്ടറി മുനീർ കുനിയ, ഫിനാന്‍സ് കണ്ട്രോളര്‍ മുനീർ കോടി എന്നിവർ പരിപാടികൾ ക്രമീകരിച്ചു. ജനറൽ സെക്രട്ടറി കെ സി. റഫീഖ് സ്വാഗതവും കമ്യൂണിക്കേഷൻ സെക്രട്ടറി എ.വി. മുസ്തഫ നന്ദിയും പറഞു

റിപ്പോർട്ട്: സലിം കോട്ടയിൽ