കല കുവൈറ്റ് അവധിക്കാല മാതൃഭാഷ ക്ലാസുകൾക്ക് തുടക്കമായി
Thursday, June 20, 2019 9:32 PM IST
കുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കുവൈറ്റിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്‍റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രധാന സാംസ്കാരിക പ്രവർത്തനമായ സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായ അവധിക്കാല ക്ലാസുകൾക്ക് നാലു മേഖലകളിലും തുടക്കമായി. കേരള സർക്കാരിന്‍റെ സാംസ്കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷന്‍റെ കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ചാണ് ക്ലാസുകൾ. അവധിക്കാല പഠന പ്രവർത്തനങ്ങളുടെ ഭാഗമായി അബാസിയ, അബു ഹലീഫ മേഖലകൾ പ്രവേശനോത്സവം സംഘടിപ്പിച്ചു.

അബാസിയ കല സെന്‍ററിൽ 'പൂക്കാലം' എന്ന പേരിൽ സംഘടിപ്പിച്ച പ്രവേശനോത്സവം ലോക കേരള സഭാംഗവും കല കുവൈറ്റ് ജനകീയ മാതൃഭാഷ കേന്ദ്ര സമിതിയംഗവുമായ സാം പൈനുംമൂട് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് മാതൃഭാഷ സമിതി ജനറൽ കൺവീനർ അനീഷ് കല്ലുങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി സൈജു ടി.കെ, മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോർഡിനേറ്റർ ജെ. സജി, സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ ജോസഫ് പണിക്കർ, മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗം സജിത സ്കറിയ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സൈജു ടി.കെ. അദ്ധ്യാപകർക്ക് പാഠപുസ്തകങ്ങൾ വിതരണം ചെയ്തു. ഇരുനൂറോളം കുട്ടികളും രക്ഷകർത്താക്കളും കല കുവൈറ്റ് പ്രവർത്തകരും മാതൃഭാഷ സ്നേഹികളും പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കല കുവൈറ്റ് മേഖലാ സെക്രട്ടറി ശൈമേഷ് സ്വാഗതവും അബാസിയ മേഖല മാതൃഭാഷ സമിതി കൺവീനർ കിരൺ കാവുങ്കൽ നന്ദിയും പറഞ്ഞു.

അബു ഹലീഫ കല സെന്‍റെറിൽ മേഖലയിലെ കലാകാരൻമാർ അവതരിപ്പിച്ച സ്വാഗത ഗാനത്തോടുകൂടി തുടങ്ങിയ പ്രവേശനോത്സവം 'ചങ്ങാതിക്കൂട്ടം' മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോഓർഡിനേറ്റർ ജെ. സജി ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് അബുഹലീഫ മേഖല പ്രസിഡന്‍റ് നാസർ കടലുണ്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കല കുവൈറ്റ് പ്രസിഡന്‍റ് ടി.വി. ഹിക്മത്, മാതൃഭാഷ കേന്ദ്രസമിതി ജനറൽ കൺവീനർ അനീഷ് കല്ലുങ്കൽ, കല കുവൈറ്റ് അബുഹലീഫ മേഖല സെക്രട്ടറി ജിതിൻ പ്രകാശ്, മാതൃഭാഷ കേന്ദ്ര സമിതി അംഗം ജോസഫ് പണിക്കർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്നു കുട്ടികൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ അരങ്ങേറി. അബുഹലീഫയിലെ കലാകാരൻമാർ അവതരിപ്പിച്ച നാടൻപാട്ട് സദസിന്‍റെ പ്രശംസ പിടിച്ചുപറ്റി. കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എംപി മുസഫർ, പ്രജോഷ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിന് മാതൃഭാഷ അബുഹലീഫ മേഖല കൺവീനർ ഓമനക്കുട്ടൻ സ്വാഗതവും ജോയിൻ കൺവീനർ വിജുമോൻ നന്ദിയും പറഞ്ഞു. കുവൈറ്റിന്‍റെ നാലു മേഖലകളിലും അവധിക്കാക്കാല മാതൃഭാഷ ക്ലാസുകൾ ആരംഭിച്ചതായി കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: 50315696 (അബാസിയ), 50890404 (സാൽമിയ), 65092366 (ഫഹാഹീൽ), 65170764 (അബു ഹലീഫ).

റിപ്പോർട്ട്: സലിം കോട്ടയിൽ