കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ, ദിബ്ബ യൂണിറ്റ് സമ്മേളനങ്ങള്‍ നടന്നു
Sunday, June 16, 2019 3:16 PM IST
ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ യൂണിറ്റ് സമ്മേളനം മീഡിയ പാര്‍ക്കില്‍ വെച്ച് നടന്നു സമ്മേളനം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സുഭാഷ് വി ഉദ്ഘാടനം ചെയ്തു സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി എം,എം.എ റഷീദ് സെന്‍ട്രല്‍ കമ്മിറ്റി വനിതാ കണ്‍വീനര്‍ ശുഭ രവി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ജോയിന്‍ സെക്രട്ടറി സുധീര്‍ തെക്കേക്കര സ്വാഗതം പറഞ്ഞ യോഗത്തിന് യൂണിറ്റ് പ്രസിഡണ്ട് ലെനിന്‍ കുഴിവേലില്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഉമ്മര്‍ ചോലക്കല്‍ പ്രവര്‍ത്തകസമിതി റിപ്പോര്‍ട്ടും ഖജാന്‍ജി ഗിരീഷ് സാമ്പത്തിക റിപ്പോര്‍ട്ടും സുരേന്ദ്രന്‍ നന്ദിയും പ്രകാശിപ്പിച്ചു. പുതിയ ഭാരവാഹികളായി സെക്രട്ടറി സുമന്ത്രന്‍ ശങ്കുണ്ണി, പ്രസിഡന്റ് സുധീര്‍ തെക്കേക്കര, ട്രഷറര്‍ സുരേന്ദ്രന്‍ എന്നിവരെയും പുതിയ 25 അംഗ പ്രവത്തക സമിതി അംഗങ്ങളെയും ഈ സമ്മേളനം തെരഞ്ഞെടുത്തു. 28 നു നടക്കുന്ന സെന്‍ട്രല്‍ സമ്മേളന പ്രധിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.

ദിബ്ബ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ദിബ്ബ യൂണിറ്റ് സമ്മേളനം ലോക കേരളസഭ അംഗം സൈമണ്‍ സാമുവല്‍ ഉത്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങള്‍ സന്തോഷ്,ശിവ ശങ്കര, അനില്‍ കുമാര്‍, സിദ്ധീഖ് എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് അബ്ദുല്‍ കാദര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേന്ദ്രന്‍ സ്വാഗതവും സോമന്‍ നന്ദിയും അറിയിച്ചു. പുതിയ സെക്രട്ടറി രാജേഷ് വരയില്‍,പ്രസിഡണ്ട് ഷെഫി, ട്രഷറര്‍ സോമന്‍, എന്നിവര്‍ ഭാരവാഹികളായ 23 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. 28 നു നടക്കുന്ന സെന്‍ട്രല്‍ സമ്മേളന പ്രധിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.