ഫോക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Saturday, June 15, 2019 3:39 PM IST
കുവൈത്ത്: ഫ്രണ്ട്‌സ് ഓഫ് കണ്ണുർ കുവൈറ്റ്‌ എക്സ്പാട്സ് അസോസിയേഷൻ (ഫോക്ക്) - റോയൽ സിറ്റി ക്ലിനിക് അബാസിയയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ഫോക്ക് ട്രഷറർ വിനോജ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫോക്ക് മെംബർഷിപ്പ് സെക്രട്ടറി ശ്രീഷിൻ സ്വാഗതം ആശംസിച്ചു. ചാരിറ്റി സെക്രട്ടറി ഉദയരാജ് നന്ദി പറഞ്ഞു. റോയൽ സിറ്റി ക്ലിനിക് അബാസിയ മെഡിക്കൽ ഡയറക്ടർ ഡോ. ഫിലിപ്പ് മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ചടങ്ങിൽ ഫോക്കിന്‍റെ സ്നേഹോപഹാരം ചാരിറ്റി സെക്രട്ടറി സിറ്റി ക്ലിനിക് മെഡിക്കൽ ഡയറക്ടർ ഡോ. ഫിലിപ്പ് മാത്യുവിന് കൈമാറി. മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

റിപ്പോർട്ട്:സലിം കോട്ടയിൽ