ജി​ദ്ദ കെഎം​സി​സി ഹ​ജ്ജ് വോ​ള​ണ്ടി​യ​ർ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Friday, June 14, 2019 1:41 AM IST
ജി​ദ്ദ : ഉ​ത്ത​മ സേ​വ​ന​ത്തി​ന് ഉ​ദാ​ത്ത മാ​തൃ​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യി സൗ​ദി കെ ​എം​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഹ​ജ്ജ് സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ദ്ദ കെഎം​സി​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സേ​വ​ന​ത്തി​ന് അ​യ​ക്കു​ന്ന വോ​ള​ണ്ടി​യ​ർ​മാ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. മ​ല​പ്പു​റം ജി​ല്ലാ കെഎം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് ക​ല്ല​നി​ൽ​നി​ന്ന് അ​പേ​ക്ഷ ഫോ​റം സ്വീ​ക​രി​ച്ച് കൊ​ണ്ട് സൗ​ദി കെ.​എം​സി​സി പ്ര​സി​ഡ​ൻ​റ് കെ.​പി മു​ഹ​മ്മ​ദ് കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ സേ​വ​നം ന​ട​ത്തി പ​രി​ജ​യ സ​ന്പ​ന്ന​രാ​യ വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ് ഇ​ത്ത​വ​ണ ജി​ദ്ദ കെ.​എം​സി​സി വോ​ള​ണ്ടി​യ​ർ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ക. ശ​റ​ഫി​യ്യ​യി​ലെ ജി​ദ്ദ കെഎം​സി​സി ആ​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​ജ്ജ് സെ​ൽ ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റി​ൽ ഫോ​റം പൂ​രി​പ്പി​ച്ച് ന​ൽ​കി​യാ​ണ് വോ​ള​ണ്ടി​യ​ർ​മാ​ർ ര​ജി​സ്ട്ര​ർ ചെ​യ്യേ​ണ്ട​ത്. വോ​ള​ണ്ടി​യ​ർ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കു​ന്ന മു​റ​ക്ക് വോ​ള​ണ്ടി​യ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ആ​രം​ഭി​ക്കും.

വി​ദ്ഗ​ധ ഡ്രൈ​വ​ർ​മാ​ര​ട​ങ്ങു​ന്ന പാ​ന​ലാ​ണ് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ക.​ആ​ദ്യ തീ​ർ​ത്ഥാ​ട​ക സം​ഘം വി​ശു​ദ്ധ ഭൂ​മി​യി​ലെ​ത്തു​ന്ന മു​റ​ക്ക് ത​ന്നെ കെ​എം​സി​സി വോ​ള​ണ്ടി​യ​ർ ടീം ​സേ​വ​ന​ത്തി​നി​റ​ങ്ങു​ന്ന​താ​ണ്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ബ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ഇ​രു​ഹ​റം പ​രി​സ​ര​ങ്ങ​ളി​ലും കേ​ന്ദ്രീ​ക​രി​ച്ച് സേ​വ​നം ചെ​യ്യു​ന്ന വോ​ള​ണ്ടി​യ​ർ കോ​ർ ഹ​ജ്ജ് വേ​ള​യി​ൽ അ​റ​ഫ, മി​ന, മു​സ്ത​ലി​ഫ, തു​ട​ങ്ങി പു​ണ്യ​ഭൂ​മി​യി​ലെ എ​ല്ലാ തീ​ർ​ഥാ​ട​ക കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​ത്യേ​ക ടീ​മു​ക​ളാ​യി സേ​വ​നം ചെ​യ്യും.

വ​ഴി​തെ​റ്റി പോ​വു​ന്ന ഹാ​ജി​മാ​രെ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക. അ​പ​ക​ട​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​രെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ക്കു​ക. ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് വീ​ൽ​ചെ​യ​ർ സ​ഹാ​യം ന​ൽ​കു​ക. ഹാ​ജി​മാ​ർ​ക്ക് ക​ഞ്ഞി​യും കു​ടി​വെ​ള്ള​വും പാ​ത ര​ക്ഷ​ക​ളും വി​ത​ര​ണം ചെ​യ്യു​ന്ന​താ​ക്ക​ക്കു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങാ​ണ് കെ.​എം.​സി സി ​നി​ർ​വ​ഹി​ക്കു​ക ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​നു​മാ​യും മു​ത​വ​ഫു​ക​ളു​മാ​യും സ​ഹ​ക​രി​ച്ചാ​ണ് കെ.​എം​സി​സി ഹ​ജ്ജ് സെ​ൽ പ്ര​വ​ർ​ത്തി​ക്കു​ക. ജി​ദ്ദ കെ.​എം​സി​സി ഓ​ഫീ​സി​ൽ ന​ട​ന്ന ഹ​ജ്ജ് സെ​ൽ ഉ​പ​സ​മി​തി രോ​ഗ​ത്തി​ൽ അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബൂ​ബ​ക്ക​ർ അ​രി​ന്പ്ര, അ​ൻ​വ​ർ ചേ​ര​ങ്കെ, വി.​പി മു​സ്ത​ഫ, സി.​കെ.​റ​സാ​ഖ് മാ​സ്റ്റ​ർ, അ​ബ്ദു​റ​ഹ്മാ​ൻ വെ​ള്ളി​മാ​ട്കു​ന്ന് ,മ​ജീ​ദ് പു​ക​യൂ​ർ, നാ​സ​ർ മ​ച്ചി​ങ്ങ​ൽ, എ.​കെ.​ബാ​വ ,സി.​സി.​ക​രീം, സീ​തി കൊ​ള​ക്കാ​ട​ൻ, ല​ത്തീ​ഫ് പൂ​നൂ​ർ, ഷ​ബീ​റ​ലി കോ​ഴി​ക്കോ​ട്, വി​വി​ധ ഉ​പ​സ​മി​തി ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ