ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Wednesday, June 12, 2019 11:15 PM IST
കു​വൈ​ത്ത്: ബി​ഡി​കെ കു​വൈ​ത്ത് ചാ​പ്റ്റ​ർ കു​വൈ​ത്തി​ലെ പ്ര​മു​ഖ കോ​ണ്‍​ട്രാ​ക്ടിം​ഗ് ക​ന്പ​നി​യാ​യ ഗ്ലോ​ബ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഗ്ലോ​ബ​ലി​ന്‍റെ അ​ഹ​മ്മ​ദി​യി​ലു​ള്ള കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ൽ ജൂ​ണ്‍ 10 തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടു.

ഗ്ലോ​ബ​ൽ ക​ന്പ​നി​യു​ടെ 26-ാമ​ത് വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ബി​ഡി​കെ കു​വൈ​ത്ത് ചാ​പ്റ്റ​ർ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത​ദാ​ന​ക്യാ​ന്പ് ക്ര​മീ​ക​രി​ച്ച​ത്. ബ്ല​ഡ് ബാ​ങ്കി​ന്‍റെ ഡോ​ക്ട​ർ​മാ​രും, പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രും, ബി​ഡി​കെ വോ​ള​ണ്ടി​യ​ർ​മാ​രും ഉ​ൾ​പ്പെ​ടെ മു​പ്പ​തോ​ളം പേ​ർ ക്യാ​ന്പി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു. ക്യാ​ന്പി​ന് രാ​ജ​ൻ തോ​ട്ട​ത്തി​ൽ, ജോ​സ് എ​രി​ഞ്ഞേ​രി, ബാ​ബു എ​രി​ഞ്ഞേ​രി, രാ​ജേ​ഷ് ആ​ർ.​ജെ., പ്ര​വീ​ണ്‍​കു​മാ​ർ, ബി​നു, ബി​വി​ൻ തോ​മ​സ്, ര​ഞ്ജി​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഗ്ലോ​ബ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ന്പ​നി​യു​ടെ വി​വി​ധ​ങ്ങ​ളാ​യ സാ​മൂ​ഹ്യ ജീ​വ​കാ​രു​ണ്യ​പ​രി​പാ​ടി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യി സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​ന്പി​ൽ അ​ൻ​പ​തി​ന​ടു​ത്ത് ജീ​വ​ന​ക്കാ​ർ ര​ക്ത​ദാ​ന​മെ​ന്ന മ​ഹ​ത്താ​യ ജീ​വ​ൻ​ര​ക്ഷാ ക​ർ​മ്മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ക​ന്പ​നി​യു​ടെ ഇ​രു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ക​ഴി​ഞ്ഞ​വ​ർ​ഷം കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി അ​ർ​ഹ​ത​പ്പെ​ട്ട മു​പ്പ​ത് പേ​ർ​ക്ക് വീ​ട് നി​ർ​മ്മി​ച്ചു ന​ൽ​കു​ക​യു​ണ്ടാ​യി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ