ഗി​ഹോ​ണ്‍ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി ബി​രു​ദ​ദാ​ന സ​മ്മേ​ള​നം
Wednesday, June 12, 2019 11:03 PM IST
ഫു​ജൈ​റ: ഗി​ഹോ​ണ്‍ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി മി​ഡി​ൽ ഈ​സ്റ്റ് ര​ണ്ടാ​മ​ത് ബി​രു​ദ​ദാ​ന സ​മ്മേ​ള​നം റാ​സ് അ​ൽ കൈ​മ സെ​യി​ന്‍റ് ലൂ​ക്ക് ച​ർ​ച്ചി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു. സെ​മി​നാ​രി ഡ​യ​റ​ക്ട​ർ റ​വ. എം. ​വി സൈ​മ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ റ​വ. ഡോ. ​ജോ​ർ​ജ് സി. ​കു​രു​വി​ള (യു​എ​സ്എ) മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ’ക്രി​സ്തു​വി​ന്‍റെ സാ​ക്ഷി​ക​ൾ ’ എ​ന്ന​താ​യി​രു​ന്നു സ​മ്മേ​ള​ന​ത്തി​ന്‍റെ തീം.

​സെ​മി​നാ​രി ഫാ​ക്ക​ൽ​റ്റി പ്രൊ​ഫ. ജോ​ർ​ജി തോ​മ​സ് അ​വ​താ​ര​ക​നാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ ഷി​ജു കെ. ​സാ​മു​വേ​ൽ സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി. സെ​മി​നാ​രി ഡ​യ​റ​ക്ട​ർ റ​വ. എം.​വി സൈ​മ​ണ്‍ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ പാ. ​കെ.​എ​സ്. എ​ബ്ര​ഹാം റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ബി​രു​ദ​ധാ​രി​ക​ളെ പ്ര​തി​നി​ധി​ക​രി​ച്ചു ഷാ​ജി ഐ​ക്ക​ര, ഷാ​ജി വ​ർ​ഗീ​സ്, പാ.​ജോ​ണ്‍ ബി​നു, പാ. ​ബ്ല​സ​ണ്‍ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ഖ്യാ​തി​ഥി​യാ​യ റെ​വ. ഡോ. ​ജോ​ർ​ജ് സി. ​കു​രു​വി​ള ക​മ്മീ​ഷ​നിം​ഗ് മെ​സേ​ജ് ന​ൽ​കി. അ​ക്കാ​ഡ​മി​ക് ഡീ​ൻ റ​വ.​ഡോ. ജോ​സ​ഫ് മാ​ത്യു ഉ​ദ്ബോ​ധ​ന പ്ര​സം​ഗം ന​ട​ത്തി. റ​വ. സാ​ക് ജോ​ണ്‍ ക​മ്മീ​ഷ​നിം​ഗ് പ്രാ​ർ​ഥ​ന ന​യി​ച്ചു.

ജി.​റ്റി.​എ​സ് ഫാ​ക്ക​ൽ​റ്റി അം​ഗ​ങ്ങ​ളാ​യ പാ.​മാ​ണി ഇ​മ്മാ​നു​വേ​ൽ, പാ. ​സാ​ജു ജേ​ക്ക​ബ്, ഡ​ഗ്ള​സ് ജോ​സ​ഫ് (മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​ർ പ്രാ​ർ​ത്ഥ​ന ശ്രു​ശ്രു​ഷ നി​ർ​വ​ഹി​ച്ചു. സോ​ള​മ​ൻ ഡേ​വി​ഡ് ( വൈ. ​എം​സി​എ ഷാ​ർ​ജ ), ഡീ​ബു (ഐ​സി​പി​എ​ഫ്) പാ. ​വ​ർ​ഗീ​സ് ചാ​ക്കോ (ഐ​പി​സി ഷാ​ർ​ജ ), പ്രൊ​ഫ. ബി​നു രാ​ജ് ( ജി​റ്റിഎ​സ് ഫാ​ക്ക​ൽ​റ്റി) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സെ​മി​നാ​രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എം. ​ജെ തോ​മ​സ് ന​ന്ദി പ​റ​ഞ്ഞു.

എം.​ഡി​വ്, ബി. ​റ്റി​എ​ച്ച്, ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ പ​തി​നാ​റു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബി​രു​ദം സ​മ്മാ​നി​ച്ചു. ഇ​ൻ​റ്റ​ർ​നാ​ഷ​ണ​ൽ സെ​ന​റ്റ് ഫോ​ർ തി​യ​ളോ​ജി​ക്ക​ൽ അ​ക്രെ​ഡി​റ്റേ​ഷ​ൻ അം​ഗീ​കാ​ര​മു​ള്ള​വ​യാ​ണ് ഗി​ഹോ​ണ്‍ സെ​മി​നാ​രി​യു​ടെ കോ​ഴ്സു​ക​ൾ. 2015 ൽ ​ഫു​ജൈ​റ കേ​ന്ദ്ര​മാ​ക്കി ആ​രം​ഭി​ച്ച സെ​മി​നാ​രി​യു​ടെ ബ്രാ​ഞ്ചു​ക​ൾ ഷാ​ർ​ജ, റാ​സ​ൽ കൈ​മ, ഉ​മ്മ​ൽ ക്വ​യ്ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട് ഡ​ഗ്ലസ് ജോ​സ​ഫ്