ലോ​ക പ​രി​സ്ഥി​തി ദി​നം ആ​ഘോ​ഷി​ച്ചു
Tuesday, June 11, 2019 10:39 PM IST
കു​വൈ​ത്ത്: മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ നൂ​റ്റി​യ​ന്പ​താം ജ·​വാ​ർ​ഷി​ക​ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​ത്തി​ലെ പ്ര​മു​ഖ​പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ ARMS4U (Active Resources Management Socitey ) ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര​ക​ര്യാ​ല​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ലോ​ക പ​രി​സ്ഥി​തി ദി​നം ആ​ഘോ​ഷി​ച്ചു.

ARMS4U പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ ജോ​ണും ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ജീ​വ സാ​ഗ​റും ചേ​ർ​ന്ന് ഉ​ദ്്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ ഡോ. ​മാ​ജി​ദ സു​ലൈ​മാ​ൻ (KISR ) മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു . കു​വൈ​ത്തി​ന്‍റെ പ​രി​സ്ഥി​തി​ശോ​ഷ​ണ​ത്തെ​പ്പ​റ്റി​യും ത​ദ്ദേ​ശീ​യ​മാ​യ സ​സ്യ​ജാ​ല​ക​ങ്ങ​ൾ​നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ​യെ​പ്പ​റ്റി​യും അ​ത് മ​റി​ക​ട​ക്കാ​ൻ കു​വൈ​ത്ത് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ​പ്പ​റ്റി​യും ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ക​യാ​യി​രു​ന്ന ഡോ. ​മാ​ജി​ദ സു​ലൈ​മാ​ൻ വി​ശ​ദീ​ക​രി​ച്ചു. കു​വൈ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ​യ​ന്‍റി​ഫി​ക് റീ​സെ​ർ​ച്ചി​ലെ പ്രോ​ഗ്രാം മാ​നേ​ജ​രാ​ണ് മാ​ജി​ദ സു​ലൈ​മാ​ൻ.

അ​നു​ദി​നം ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ഗോ​ള പ​രി​ത​സ്ഥി​തി​സ​ന്തു​ലി​താ​വ​സ്ഥ​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക എ​ന്ന വ​ലി​യ​സ​ദ്ദേ​ശം ഉ​യ​ർ​ത്തി ഭൂ​മി​ക്ക് പ​ച്ച​പ്പി​ന്‍റെ ക​വ​ച​മൊ​രു​ക്കു​ക എ​ന്ന ആ​ഹ്വാ​ന​ത്തോ​ടെ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150ാം ജന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഇ​ന്ത്യ​ൻ എം​ബ​സി കു​വൈ​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളാ​യി ന​ട്ടു വ​ള​ർ​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന 150 വൃ​ക്ഷ​തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു. ദീ​ർ​ഘ​കാ​ല ല​ക്ഷ്യ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി കു​വൈ​ത്ത് കാ​ലാ​വ​സ്ഥാ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ ഇ​നം തൈ​ക​ളെ ഇ​തി​ലേ​ക്ക് ശ്ര​ദ്ധാ​പൂ​ർ​വം തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ഞ​ങ​ട4​ഡ പ്ര​സി​ഡ​ന്‍റ്അ​ല​ക്സ് ജോ​ണ്‍ പ​റ​ഞ്ഞു.

പ​രി​സ്ഥി​തി സ​ന്ദേ​ശം ഉ​യ​ർ​ത്തി​കൊ​ണ്ട് ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ജീ​വ സാ​ഗ​ർ മു​ഖ്യാ​തി​ഥി​യാ​യ ഡോ. ​മാ​ജി​ദ സു​ലെ​യ്മാ​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​വൈ​ത്തി​ലെ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ​ക്കും വൃ​ക്ഷ​ത്തൈ​ക​ൾ കൈ​മാ​റി.

കു​വൈ​റ്റി​ലെ ക​മ്മ്യൂ​ണി​റ്റി മെ​ന്പ​ർ​മാ​ർ, അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, പ്ര​ത്യേ​കം ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ എ​ന്നി​വ​രെ കൊ​ണ്ട് നി​റ​ഞ്ഞ സ​ദ​സി​ന് എം​ബ​സി എം​സി സ്വാ​ഗ​ത​വും ഡി​സി​എം ന​ന്ദി​യും പ​റ​ഞ്ഞു. വ​രാ​നി​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ത്ര ക​ഠി​ന​മാ​ണെ​ങ്കി​ലും അ​തി​നെ പ്ര​തി​രോ​ധി​ക്കു​വാ​നും അ​തി​നെ​തി​രെ സ​സ്യ​വ​ൽ​ക്ക​ര​ണ​ത്തി​ലൂ​ടെ പോ​രാ​ടു​വാ​നും ഉ​ണ​ർ​ന്നി​രി​ക്കു​ന്ന ഒ​രു ത​ല​മു​റ​യേ ത​യാ​റാ​ക്കി​യെ​ടു​ക്കും എ​ന്ന വ​ലി​യ സ​ന്ദേ​ശം ഉ​യ​ർ​ത്തി​ക്കൊ​ണ്ടാ​ണ് ച​ട​ങ്ങ് അ​വ​സാ​നി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ