ടെ​ക്നോ​ള​ജി ബി​സി​ന​സ് അ​നാ​യ​സ​മാ​ക്കു​ന്നു: ഷ​ഫീ​ഖ് ക​ബീ​ർ
Saturday, May 18, 2019 1:33 AM IST
ദോ​ഹ : ടെ​ക്നോ​ള​ജി ബി​സി​ന​സ് അ​നാ​യ​സ​മാ​ക്കു​മെ​ന്നും ഇ​ട​പാ​ടു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​മാ​യ നി​ർ​വ​ഹ​ണ​ത്തി​ന് ടെ​ക്നോ​ള​ജി എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ന്നു എ​ന്ന​താ​ണ് പ്ര​ധാ​ന​മെ​ന്നും അ​സീം ടെ​ക്നോ​ള​ജീ​സ് സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ഷ​ഫീ​ഖ് ക​ബീ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദോ​ഹ ഹോ​ളി ഡോ ​ഇ​ൻ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മീ​ഡി​യ​പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ഖ​ത്ത​ർ ബി​സി​ന​സ് കാ​ർ​ഡ് ഡ​യ​റ​ക്ട​റി​യു​ടെ 13ാമ​ത് പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ന്പ്യൂ​ട്ട​ർ സാ​ങ്കേ​തി​ക വി​ദ്യ​യും സോ​ഫ്റ്റ്വെ​യ​റു​ക​ളും ബി​സി​ന​സി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ളെ സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കി​യ​ത് അ​ന്താ​രാ​ഷ്ട്ര​ടി​സ്ഥാ​ന​ത്തി​ൽ ത​ന്നെ ബി​സി​ന​സ് രം​ഗ​ത്ത് മു​ന്നേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ക്ലൗ​ഡ് ടെ​ക്നോ​ള​ജി​യു​ടെ അ​ന​ന്ത സാ​ധ്യ​ത​ക​ൾ ബി​സി​ന​സ് രം​ഗ​ത്ത് ഉ​ണ്ടാ​ക്കു​ന്ന വ​ന്പി​ച്ച മു​ന്നേ​റ്റം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​ണ് അ​സീം ടെ​ക്നോ​ള​ജി മു​ഖ്യ​മാ​യും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. പ്രൊ​ഫ​ഷ​ണ​ൽ വെ​ബ്സൈ​റ്റു​ക​ളും ഈ ​മെ​യി​ൽ വി​ലാ​സ​വും പ​ല​പ്പോ​ഴും സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത​യും വി​ശ്വ​സ്ത​ത​യും ബോ​ധ്യ​പ്പെ​ടു​ത്താ​ൻ സ​ഹാ​യ​ക​ര​മാ​ണ്. ബി​സി​ന​സ് കാ​ർ​ഡ് ഡ​യ​റ​ക്ട​റി​യും അ​സീം ടെ​ക്നോ​ള​ജീ​സും കൈ ​കോ​ർ​ക്കു​ന്ന​ത് ഈ ​മേ​ഖ​ല​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി ​സെ​ർ​വ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​ജെ​ന്നി ആ​ന്‍റ​ണി ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി. ഓ​ണ്‍​ലൈ​ൻ പ​തി​പ്പ് ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സ് ക​ണ്‍​ട്രി മാ​നേ​ജ​ർ ബാ​ല​കൃ​ഷ്ണ​ൻ പി​രാ​ത്ത​പ്പ​നും ആ​ൻ​ഡ്രോ​യി​ഡ് ആ​പ്ലി​ക്കേ​ഷ​ൻ സ്റ്റാ​ർ കി​ച്ച​ണ്‍ എ​ക്യൂ​പ്മെ​ന്‍റ്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ബ്ദു​ൽ സ​ലാ​മും ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ക്കോ​ണ്‍ വെ​ൻ​ച്വോ​ഴ്സ് ചെ​യ​ർ​മാ​ൻ ഡോ. ​ശു​ക്കൂ​ർ കി​നാ​ലൂ​ർ, ടീ ​ടൈം ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ശി​ബി​ലി, ഏ​വ​ൻ​സ് ട്രാ​വ​ൽ & ടൂ​ർ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ നാ​സ​ർ ക​റു​ക​പ​ട​ത്ത്, റ​യ്യാ​ൻ മി​ന​റ​ൽ വാ​ട്ട​ർ ക​ന്പ​നി ട്രേ​ഡ് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ അ​രു​ണ്‍ ശ്രീ​കു​മാ​ർ, ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സ് ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ റു​വാ​ൻ ഫെ​ർ​നാ​ണ്ടോ എ​ന്നി​വ​ർ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി സം​ബ​ന്ധി​ച്ചു.

ഗ​ൾ​ഫ് പ​ര​സ്യ വി​പ​ണി​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സം​രം​ഭ​ക​രു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​വാ​ൻ അ​വ​സ​ര​മൊ​രു​ക്കി 2007ൽ ​തു​ട​ങ്ങി​യ ഡ​യ​റ​ക്ട​റി ഓ​രോ വ​ർ​ഷ​വും കൂ​ടു​ത​ൽ പു​തു​മ​ക​ളോ​ടെ വ​ള​രെ വേ​ഗ​ത്തി​ലാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും സം​രം​ഭ​ക​രു​ടെ​യും ഇ​ട​യി​ൽ സ്വീ​കാ​ര്യ​ത നേ​ടി​യ​തെ​ന്ന് മീ​ഡി​യ പ്ള​സ് സി.​ഇ.​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​റ​ഞ്ഞു.

ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ റ​ഷീ​ദ പു​ളി​ക്ക​ൽ, പ്രൊ​ജ​ക്റ്റ് മാ​നേ​ജ​ർ ഫൗ​സി​യ അ​ക്ബ​ർ, മാ​ർ​ക്ക​റ്റിം​ഗ് കോ​ർ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, സെ​യി​ൽ​സ് മാ​നേ​ജ​ർ ഷ​റ​ഫു​ദ്ധീ​ൻ ത​ങ്ക​യ​ത്തി​ൽ, അ​ഫ്സ​ൽ കി​ള​യി​ൽ, സി​യാ​ഹു​റ​ഹ്മാ​ൻ ടി, ​ജോ​ജി​ൻ മാ​ത്യു, സൈ​ദ​ല​വി അ​ണ്ടേ​ക്കാ​ട്, ശ​ര​ണ്‍ എ​സ് സു​കു, യാ​സി​ർ ടി.​പി.​എം, ഖാ​ജാ ഹു​സൈ​ൻ, നാ​സ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.