അബുദാബി: അബുദാബിയിലെ കലാസാംസ്കാരിക സംഘടനയായ നൊസ്റ്റാൾജിയ അബുദാബിയുടെ വാർഷിക ജനറൽ ബോഡി യോഗം അബുദാബി മലയാളി സമാജത്തിൽ വച്ച് നടന്നു. പ്രസ്തുത യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികളായി മോഹൻ കുമാർ(പ്രസിഡന്റ്), നിസാമുദ്ദീൻ(വൈസ് പ്രസിഡന്റ), ബൈസിൽ(ജനറൽ സെക്രട്ടറി), ജയൻ മണന്പൂർ(ജോയിന്റ് സെക്രട്ടറി), സലിം ഇല്ല്യാസ്(ട്രഷറർ), കണ്ണൻ കരുണാകരൻ(ജോയിന്റ് ട്രഷറർ), അഹദ് വെട്ടൂർ(രക്ഷാധികാരി), സജീം സുബൈർ(ചീഫ് കോർഡിനേറ്റർ), വിഷ്ണു മോഹൻദാസ് (കലാവേദി കണ്‍വീനർ), സിർജാൻ (ഇവന്റ് കോർഡിനേറ്റർ), വിമോദ് (സ്പോർട്സ് കണ്‍വീനർ), സോണിയ നിയാസ് (വനിതാവേദി കണ്‍വീനർ), അനിത അജയ് (വനിതാവേദി കോർഡിനേറ്റർ), മിമി ബൈസിൽ(വനിതാവേദി കോർഡിനേറ്റർ), ശ്രീജ വിമോദ് (വനിതാവേദി ജോയിന്റ് കണ്‍വീനർ), ഷീന അൻസാദ് (വനിതാവേദി ജോയിന്റ് കണ്‍വീനർ), ശാലു ബിനു (വനിതാവേദി ജോയിന്റ് കണ്‍വീനർ), മുഹമ്മദ് നിഹാൽ(ബാലവേദി പ്രസിഡന്റ്), ലെൻ ബൈസിൽ(ബാലവേദി വൈസ് പ്രസിഡന്റ്), സാന്ദ്ര ശ്യാം(ബാലവേദി വൈസ് പ്രസിഡന്റ), വിസ്മയ മോഹൻകുമാർ(ബാലവേദി ജനറൽ സെക്രട്ടറി), റെയ്ന റാഫി(ബാലവേദി ജോയിന്റ് സെക്രട്ടറി), ആദിത്യ ജയൻ(ബാലവേദി ജോയിന്റ് സെക്രട്ടറി), അക്ഷയ് അജയ്(ബാലവേദി കോർഡിനേറ്റർ), ധ്യാൻ പ്രമോദ് (ബാലവേദി കോർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.
നാസർ സൈദിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മനോജ് ബാലകൃഷ്ണൻ പ്രവർത്തക റിപ്പോർട്ട് അവതരിപ്പിച്ചു. അഹദ് വെട്ടൂർ, നൗഷാദ ബഷീർ, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. അബുദാബി മലയാളി സമാജം മാനേജിംഗ് കമ്മിറ്റിയിൽ നൊസ്റ്റാൾജിയ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട രഹിൻ സോമൻ (കല വിഭാഗം സെക്രട്ടറി), അനീഷ് മോൻ (അസിസ്ടന്റ്റ് ട്രഷറർ), ശോഭാ വിശ്വം (ലേഡിസ് വിംഗ് ജോയിന്റ് കണ്‍വീനർ) തുടങ്ങിയവരെ ചടങ്ങിൽ അനുമോദിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള