കിഴക്കന്‍ പ്രവിശ്യാ ഇസ്ലാഹീ സെന്ററുകളുടെ ത്രൈമാസ കാമ്പയിന്‍ സമാപിച്ചു
Sunday, April 21, 2019 11:41 AM IST
ദമാം :അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വര്‍ഗ്ഗീയതയും ചൂഷണവും മുക്തമായ ജീവിത വ്യവസ്ഥയാണ് കാരുണ്യത്തിന്റെയും സാമൂഹിക നീതിയുടെയും ദര്‍ശനമായ ഇസ്ലാം ലോകത്തോട് വിളംബരം ചെയ്യുന്നതെന്നും തിന്മകള്‍ക്കെതിരെ നന്മയുടെ പ്രകാശ വാഹകാരാകാന്‍ വിശ്വാസി സമൂഹം തങ്ങളുടെ ബാധ്യത നിര്‍വ്വഹിക്കാന്‍ തയാറാകണമെന്നും കിഴക്കന്‍ പ്രവിശ്യാ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററുകള്‍ സംഘടിപ്പിച്ച ഇരുട്ടുകളില്‍ നിന്നും വെളിച്ചത്തിലേക്ക് ത്രൈമാസ കാമ്പയിന്‍ ആഹ്വാനം ചെയ്തു.മൂല്യവത്തായ വിജ്ഞാനത്തിന്റെ പ്രഭ കൊണ്ട് ലോകത്ത് ജീവന്റെ തുടിപ്പുകള്‍ ഉണ്ടാകുമെന്നും സമകാലില ലോകത്ത് നടക്കുന്ന സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

എല്ലാ കാലഘട്ടത്തിലും അതിജയിക്കുന്ന പ്രത്യയശാസ്ത്രമായി ദൈവീക ദര്‍ശനമായ ഇസ്ലാം ജന മനസ്സുകളില്‍ ഇടം നേടുന്ന കാഴ്ചയാണെന്നും കാമ്പയിന്‍ സാമാപന സമ്മേളനത്തില്‍ മുഖ്യ ഭാഷണം നിരവ്വഹിച്ച റഫീക്ക് സലഫി ബുറൈദ അഭിപ്രായപ്പെട്ടു.തീവ്രതയും ഭീകരതയും ഇസ്ലാമിന് മേല്‍ ആരോപിക്കുന്ന പാശ്ചാത്യ മാധ്യമങ്ങള്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ സമാധാനത്തിന്റെ ശാന്തിമന്ത്രമായി ജനങ്ങള്‍ കാരുണ്യ മതത്തെ പുല്‍കുന്നതിന് മുന്‍പില്‍ ഇളിഭ്യരാകുന്ന കാഴ്ചയാണ് കൈസ്റ്റ് ചര്‍ച്ച് സംഭവമടക്കം ലോകത്തോട് വിളിച്ചു പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിശ്വാസികള്‍ ലക്ഷ്യം തെറ്റാതെ ഹൃദയവും പ്രവൃത്തിയും നാഥന് സമര്‍പ്പിച്ചാല്‍ ശാശ്വത വിജയം നേടാന്‍ കഴിയുമെന്നും യഥാര്‍ത്ഥ ജീവിത ലക്ഷ്യം തിരിച്ചറിയാന്‍ ഏവരും തയ്യാറാകണമെന്നും ജീവിതത്തില്‍ സദ്കര്‍മ്മങ്ങളുടെ അടയാളങ്ങള്‍ പിന്‍തലമുറക്കായി കാത്ത് സൂക്ഷിക്കണമെന്നും ഇതിലേക്കായി മത വിജ്ഞാനത്തിന് ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കമ്പയിന്റെ ഭാഗമായി നടന്ന പഠന സംഗമത്തില്‍ ദമ്മാം ഐസിസി മലയാള വിഭാഗം മേധാവില്‍ അബ്ദുല്‍ ജബ്ബാര്‍ അബ്ദുള്ള മദീനി,സമീര്‍ മുണ്ടേരി എന്നിവര്‍ ഉപദേശിച്ചു.

അബ്ദുല്‍ ഗഫൂര്‍ ബി.വി ,അബ്ദുല്‍ ഗഫൂര്‍ തൊളിക്കോട് എന്നിവര്‍ പ്രസീഡിയം അലങ്കരിച്ചു.ദമ്മാം ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ ജനറല്‍ സെക്രട്ടറി ഫൈസല്‍ കൈതയില്‍ സ്വാഗതവും നൌഷാദ് തൊളിക്കോട് നന്ദിയും പറഞ്ഞു.ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പ്രബന്ധ രചനാ മത്സരത്തില്‍ വിജയികളായവ്ര്!ക്കുള്ള ഉപഹാരം ചടങ്ങില്‍ സമ്മാനിച്ചു.ഡിസംബര്‍ മുതല്‍ നടന്ന കാമ്പയിന്റെ ഭാഗമായി വാരാന്ത്യ പഠന ക്ലാസുകള്‍,ഫാമിലി മീറ്റ്,വനിതാ സമ്മേളനം,അല്‍ബസ്വീറ വിജ്ഞാന സംഗമം,തുടങ്ങിയ വിവിധ പരിപാടികള്‍ പ്രവിശ്യുടെ വിവിധ ഇസ്ലാഹീ സെന്ററുകളുടെ ആഭിമുഖ്യത്തില്‍ നടന്നു

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം