ദമാം സൗദി ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സ്‌പോട്‌സ് മീറ്റ് സംഘടിപ്പിച്ചു
Sunday, April 21, 2019 11:40 AM IST
ദമാം: സൗദി ഇന്ത്യന്‍ ഇസ്ലാഹീ സെന്റെര്‍ യൂണിറ്റി ഈസ് സ്‌ട്രെങ്ത്ത് എന്ന പേരില്‍ സ്‌പോട്‌സ് മീറ്റ് സംഘടിപ്പിച്ചു. ഓട്ടം, ചാട്ടം, റിലേ, ലമണ്‍ സ്പൂണ്‍, ചാക്ക് റൈസ്, പനാല്‍റ്റി ഷൂട്ടൗട്ട്, ക്രിക്കറ്റ് ബൗളിംഗ്, വടംവലി, സ്വിമ്മിംഗ് തുടങ്ങിയ വിവധ കായിക ഇനങ്ങള്‍ മീറ്റിന്റെ ഭാഗമായി നടന്നു.

എഴുപതോളം കായിക താരങ്ങള്‍ മൂന്നു ടീമുകളായി പരസ്പരം മാറ്റുരച്ചു. വാശിയേറിയ മത്സരത്തില്‍ ഷിയാസ്, അന്‍സാര്‍ എന്നിവര്‍ നയിച്ച റെഡ് ഹൗസ് ട്രോഫിയില്‍ മുത്തമിട്ടു. മീറ്റിന്റെ താരമായി യാസിര്‍ മുഹമ്മദ് റിയാസ് തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും വേഗതയേറിയ ഓട്ടക്കാരനായി വഹീദുദ്ധീന്‍ കാട്ടുമുണ്ട തെരഞ്ഞെടുക്കപ്പെട്ടു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം മത്സരവും മീറ്റിനോടനുബന്ധിച്ചു നടന്നു. വിജയികളെ സര്‍ട്ടിഫിക്കറ്റും മെഡലും നല്‍കി ആദരിച്ചു. കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടെയാണ് മത്സര ഇനങ്ങള്‍ ആരംഭിച്ചത്. ദമ്മാം സൗദി ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് കെ വി ചുങ്കത്തറ താരങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.

രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതുവരെ നടന്ന പ്രോഗ്രാമിന് ഫവാസ് ഐ.കെ, ലുഖ്മാന്‍ കല്ലടത്ത്, നസ്‌റുള്ള, ഷാജി കരുവാറ്റ, അശ്‌റഫ് ചിറമ്മല്‍, ബിജു ബക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം