കുവൈത്ത് : കോഴിക്കോട് ജില്ലാ അസോസിയേഷൻ അബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ശ്രീനിവാസൻ.ഇ.പി (പ്രസിഡന്‍റ്), സജിത്ത് കുമാർ (വൈസ് പ്രസിഡന്‍റ്), ഷിജു കട്ടിപ്പാറ (സെക്രട്ടറി), ഹരിദേവ് മനു (ജോയിന്‍റ് സെക്രട്ടറി), ലാലു.കെ.പി (ട്രഷറർ) എന്നിവരെയും കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് അബാസിയ ഏരിയ പ്രതിനിധികളായി ഷൈജിത്ത്.കെ, ശ്രീനിഷ്.സി, വിനീഷ്.പി.വി, അനിൽകുമാർ.കെ.കെ, രാധാകൃഷ്ണൻ.പി, സബീഷ്.കെ.കെ, ജോബിഷ് ജോൺ, ഗഫൂർ കൊയിലാണ്ടി, റഷീദ് കണ്ടി, അജിത്ത് കുമാർ, ബിജു.ടി.ടി എന്നിവരെയും തെരഞ്ഞെടുത്തു.
മഹിളാവേദി അബാസിയ ഏരിയ ഭാരവാഹികളായി ഡോ.അശ്വതി ഹരിദേവ് (പ്രസിഡന്‍റ്), ട്യൂണിമ അതുൽ (സെക്രട്ടറി), ബി.കെ. ലക്ഷ്മി (ട്രഷറർ) എന്നിവര്‍ ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. മഹിളാവേദി കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് അബാസിയ ഏരിയ പ്രതിനിധികളായി ഇന്ദിര രാധാകൃഷ്ണൻ, അനീച ഷൈജിത്ത്, ഷൈനി ശ്രീനിവാസൻ, രശ്മിത ശ്രീദത്ത്, ഷൈന പ്രിയേഷ്, ജീവ ജയേഷ്, രശ്മി അനിൽ, ജ്യോതി ശിവകുമാർ, സന്ധ്യ അജിത്ത് എന്നിവരെയും തെരഞ്ഞെടുത്തു.
അബാസിയ കെഎകെ ഹാളിൽ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ ഏരിയ പ്രസിഡന്‍റ് സബീഷ്.കെ.കെ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്‍റ് കെ. ഷൈജിത്ത് യോഗം ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.കെ. അബ്ദുൾ നജീബ്, ട്രഷറർ പി.വി. വിനീഷ് എന്നിവർ സംസാരിച്ചു. വരണാധികാരി ഗിരീഷ് ബാബു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. സെക്രട്ടറി ജോബിഷ് ജോൺ സ്വാഗതവും ഇ.പി. ശ്രീനിവാസൻ നന്ദി പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ