"മർവ' അഞ്ചാംവാർഷികം ആഘോഷിച്ചു
Tuesday, April 16, 2019 10:44 PM IST
റിയാദ്: റിയാദിലെ മമ്പാട് നിവാസികളുടെ കൂട്ടായ്മയായ മമ്പാട് ഏരിയ റിയാദ് വെൽെെഫയർ അസോസിയേഷൻ (മർവ) അഞ്ചാം വാർഷികം വിപുലമായി ആഘോഷിച്ചു. 'മർവോത്സവ് 2019' എന്ന ശീർഷകത്തിൽ നടന്ന പരിപാടിയിൽ റിയാദിലെ കലാകാരന്മാർ ഒരുക്കിയ വിവിധ പരിപാടികൾ അരങ്ങേറി.

മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന സാംസ്കാരിക സമ്മേളനം എൻ ആർ കെ ജനറൽ കൺവീനർ നൗഷാദ് കോർമത്ത് ഉദ്‌ഘാടനം ചെയ്തു. നജീബ് പുത്തൻപീടിക സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.വി. മുജീബ് അധ്യക്ഷത വഹിച്ചു. ഉബൈദ് ചീരൻ തൊടിക, അൻവർ പൈക്കാടൻ, പർവേസ് നിലമ്പൂർ, സഫീർ വണ്ടൂർ എന്നിവർ സംസാരിച്ചു.

നിസാർ മമ്പാട് നയിച്ച ഗാനമേളയിൽ ഷബാന അൻഷാദ്, ഷാജഹാൻ എടക്കര, ജലീൽ കൊച്ചിൻ കബീർ, നൗഷാദ്, ആയിഷ, ലെന, നൈലജാനിഷ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. വൈദേഹി നൃത്ത വിദ്യാലയം, ബ്രദേഴ്സ് ഇൻസ്റ്റിറ്റ്യൂട് ഫോർ മോഡേൺ ആർട്സ്, നൂപുര ഡാൻസ് സ്കൂൾ, ഇശലിന്റെ മൊഞ്ചത്തിമാർ, കലാഭവൻ നസീബ്, എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. സജിൻ അവതാരകനായിരുന്നു.

ജീവകാരുണ്യ രംഗത്തും കലാകായിക രംഗത്തും സജീവമായ 'മർവ'യുടെ പുതിയ ഭാരവാഹികളായി ഷംജിദ് കരുവാടൻ (സെക്ര), ഷംസു വടപുറം (പ്രസി), സമീർ കരുവാടൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. മുസ്തഫ ചോലയിൽ, യൂനുസ് സലിം, നിസാർ മാനു, നിസാർ മമ്പാട്, അഫ്സൽ വല്ലാഞ്ചിറ, ഇഹ്‌ജാസ് കാഞ്ഞിരാല, സൽമാൻ കാഞ്ഞിരാല, ശിഹാബ് കെ വി എന്നിവർ സഹഭാരവാഹികളാണ്.

രക്ഷാധികാരി സമിതി അംഗങ്ങളായ സിദ്ധീഖ് കാഞ്ഞിരാല, റഫീഖ് കുപ്പനത്ത്, സലീം കരുവ പറമ്പൻ, ബാബു പുള്ളിപ്പാടം, സുനിൽപുള്ളിപ്പാടം, ജലീൽ വളപ്പിൽ, ജേക്കബ് ചെറിയാൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. പരിപാടിയുടെ മുഖ്യപ്രായോജകരായ അത്താർ ട്രാവലിന് മർവയുടെ ഉപഹാരം നൗഷാദ് കോർമത്ത് കൈമാറി.