മൂന്നാമത് തോപ്പിൽ ഭാസി നാടകോത്സവം; രചനകൾ ക്ഷണിച്ചു
Tuesday, April 16, 2019 7:59 PM IST
കുവൈത്ത്: കേരള ആർട്‌സ് ആൻഡ് നാടക അക്കാദമി (കാനാ), കുവൈറ്റ്,
ഒക്ടോബർ 25ന് സംഘടിപ്പിക്കുന്ന മൂന്നാമത് തോപ്പിൽഭാസി നാടകമത്സരത്തിൽ പങ്കെടുക്കുന്നതിന് കുവൈത്തിലെ പ്രവാസി അമച്ച്വർ നാടകസമിതികളിൽ നിന്നും രചനകൾ ക്ഷണിച്ചു.

മുൻപ് അവതരിപ്പിച്ച നാടകങ്ങളും ഏകാംഗ നാടകങ്ങളും പരിഗണിക്കുന്നതല്ല. രചനകളുടെ അവതരണ ദൈര്‍ഘ്യം 30 മിനിറ്റിൽ കൂടരുത്. കുവൈത്തിലെ പൊതുനിയമങ്ങൾക്ക് വിധേയമായ രചനകള്‍, ജാതിമത വികാരങ്ങൾ വൃണപ്പെടുത്തുന്നവ ആയിരിക്കരുത്. നിബന്ധനകൾക്ക് വിധേയമായി അവതരണാനുമതി നല്‍കുന്നതിനുള്ള പൂർണ അവകാശം കാനാ എക്സിക്യൂട്ടീവിൽ നിക്ഷിപ്തമായിരിക്കും.

പങ്കെടുക്കാൻ താല്പര്യമുള്ള സമിതികൾ മേയ് 31നു മുൻപായി രജിസ്റ്റർ ചെയ്യേണ്ടതും മലയാളം രചനകൾ ഓഗസ്റ്റ് 15നു മുൻപായി ഭാരവാഹികളെ ഏൽപ്പിക്കേണ്ടതുമാണ്.

വിവരങ്ങൾക്ക്: സജീവ് കെ. പീറ്റർ (Tel.99483940 സാൽമിയ), ബാബു ചാക്കോള (Tel.66074501, മംഗഫ്), കുമാർ തൃത്താല (Tel.69926711, അബാസിയ).

റിപ്പോർട്ട്: സലിം കോട്ടയിൽ