എംജിഎം അലൂംനി കുവൈത്ത് ചാപ്റ്ററിന് പുതിയ നേതൃത്വം
Tuesday, April 16, 2019 7:35 PM IST
കുവൈത്ത് സിറ്റി: മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയമായ തിരുവല്ല എം ജി എം ഹയര്‍സെക്കന്‍‍ഡറി സ്കൂള്‍‍ അലൂംനി വാര്‍ഷിക പൊതുയോഗം അബാസിയ യുണൈറ്റഡ് ഇന്ത്യന്‍‍ സ്കൂളില്‍‍ നടന്നു. പ്രസിഡന്റ് മോണ്ടിലി മാത്യു ഉമ്മന്‍റെ അധ്യക്ഷതയില്‍‍ ചേർന്ന യോഗത്തില്‍‍ സെക്രട്ടറി അരുണ്‍ ജോണ്‍ കോശി പ്രവര്‍‍ത്തന റിപ്പോര്‍‍ട്ടും ട്രഷറര്‍ ജോജി.വി അലക്സ് സാമ്പത്തിക റിപ്പോര്‍‍ട്ടും അവതരിപ്പിച്ചു. രക്ഷാധികാരി കെ.എസ് വര്‍‍ഗീസ്‌ ആശംസ നേർന്ന് സംസാരിച്ചു.

പുതിയ ഭാരവാഹികളായി കെ.എസ് വര്‍ഗീസ്‌ (രക്ഷാധികാരി),അരുണ്‍ ജോണ്‍ കോശി (പ്രസിഡന്‍റ്),അലന്‍ ജോര്‍ജ് കോശി (സെക്രട്ടറി),മാത്യു വി. തോമസ്‌(ട്രഷറര്‍)‍,തോമസ്‌ വര്‍‍ഗീസ്‌,സൂസന്‍‍ സോണിയ മാത്യു(വൈസ് പ്രസിഡന്‍റുമാര്‍ ‍),ബിജു ഉമ്മന്‍‍(ജോയിന്‍റ് സെക്രട്ടറി),സനില്‍ ജോണ്‍ ചേരിയില്‍‍(ജോയിന്‍റ് ട്രഷറര്‍‍),മോണ്ടിലി മാത്യു ഉമ്മന്‍‍(എക്സ് ഒഫീഷ്യോ) എന്നിവരേയും എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി രെഞ്ചു വേങ്ങല്‍ ജോര്‍ജ്,അലക്സ്‌ എ. ചാക്കോ, മനോജ്‌ ഏബ്രഹാം,പ്രദീപ്‌ വര്‍‍ക്കി തോമസ്‌,സുജിത് ഏബ്രഹാം,ബിനു പി. വര്‍ഗീസ്‌,ബൈജു ജോസ്,ജേക്കബ്‌ചെറിയാന്‍‍,ബോബി മാത്യു,ജോര്‍‍ജി ഐസക്ക്,അനുപ് കുറിയാക്കോസ് എന്നിവരെയും ഓഡിറ്റര്‍‍മാരായി ജോജി വി അലക്സ്,സുനില്‍ ഏബ്രഹാമിനെയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ