കോഴിക്കോട്, മാവേലിക്കര, ആറ്റിങ്ങല്‍, കണ്ണൂര്‍, കാസര്‍ഗോഡ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ സംഘടിപ്പിച്ചു
Tuesday, April 16, 2019 1:03 AM IST
കു​വൈ​ത്ത് സി​റ്റി: പ​തി​നേ​ഴാ​മ​ത് ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ഴി​ക്കോ​ട്, മാ​വേ​ലി​ക്ക​ര, ആ​റ്റി​ങ്ങ​ൽ, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നും ജ​ന​വി​ധി തേ​ടു​ന്ന ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ൻ​ഷ​നു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

അ​ബു ഹ​ലീ​ഫ ക​ല സെ​ന്‍റ​റി​ൽ ന​ട​ന്ന കോ​ഴി​ക്കോ​ട് മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡ​യ​റ​ക്ട​ർ എ​ൻ അ​ജി​ത്ത് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​പി മു​സ്ഫ​ർ ക​ണ്‍​വീ​ന​റാ​യും ഷെ​രീ​ഫ് താ​മ​ര​ശേ​രി ചെ​യ​ർ​മാ​നു​മാ​യു​ള്ള 25 അം​ഗ കോ​ഴി​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യെ ക​ണ്‍​വ​ൻ​ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്തു.

അ​ബാ​സി​യ ക​ല സെ​ന്‍റ​റി​ൽ ന​ട​ന്ന ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ലോ​ക കേ​ര​ള സ​ഭാം​ഗം സാം ​പൈ​നും​മൂ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്‍​വെ​ൻ​ഷ​ൻ മൈ​ക്കി​ൾ ജോ​ണ്‍​സ​ണ്‍ ക​ണ്‍​വീ​ന​റാ​യും, ഷാ​ഹി​ൻ ചി​റ​യി​ൻ​കീ​ഴ് ചെ​യ​ർ​മാ​നു​മാ​യു​ള്ള 25 അം​ഗ മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി. അ​ബ്ബാ​സി​യ ക​ല സെ​ന്‍റ​റി​ൽ ന​ട​ന്ന മാ​വേ​ലി​ക്ക​ര മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ കോ​ഡി​നേ​റ്റ​ർ ജെ ​സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. സാം ​പൈ​നും​മൂ​ട് ക​ണ്‍​വീ​ന​റാ​യും രാ​ജീ​വ് ജോ​ണ്‍ ചെ​യ​ർ​മാ​നു​മാ​യു​ള്ള 25 അം​ഗ മ​ണ്ഡ​ലം ക​മ്മി​റ്റി​യെ ക്ണ്‍​വെ​ൻ​ഷ​ൻ തി​ര​ഞ്ഞെ​ടു​ത്തു. അ​ബ്ബാ​സി​യ ക​ല സെ​ന്‍റ​റി​ൽ വെ​ച്ച് സം​ഘ​ടി​പ്പി​ച്ച ക​ണ്ണൂ​ർ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ഐ​എം​സി​സി​യു​ടെ ജി​സി​സി ചെ​യ​ർ​മാ​ൻ സ​ത്താ​ർ കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്‍​വ​ൻ​ഷ​ൻ ന​വീ​ൻ എ​ള​യാ​വൂ​ർ ക​ണ്‍​വീ​ന​റാ​യും ബി​ജു ആ​ന്‍റ​ണി ചെ​യ​ർ​മാ​നു​മാ​യി 25 അം​ഗ മ​ണ്ഡ​ലം ക​മ്മി​റ്റി​യെ തി​ര​ഞ്ഞെ​ടു​ത്തു. അ​ബ്ബാ​സി​യ ക​ല സെ​ന്‍റ​റി​ൽ വെ​ച്ചു ന​ട​ന്ന കാ​സ​ർ​ഗോ​ഡ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ൻ​ഷ​ൻ പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡ​യ​റ​ക്ട​ർ എ​ൻ അ​ജി​ത്ത് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്‍​വ​ൻ​ഷ​ൻ ജ​യ​ൻ ടി​വി ക​ണ്‍​വീ​ന​റാ​യും ഷെ​രി​ഫ് കൊ​ള​വ​യ​ൽ ചെ​യ​ർ​മാ​നു​മാ​യി 25 അം​ഗ മ​ണ്ഡ​ലം ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി കു​വൈ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് എ​ത്തി​ച്ചേ​ർ​ന്ന​ത്. കേ​ര​ള അ​സോ​സി​യേ​ഷ​ൻ, ജ​ന​ത ക​ൾ​ച്ചു​റ​ൽ അ​സോ​സി​യേ​ഷ​ൻ, ഐ​എം​സി​സി എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും വി​വി​ധ ക​ണ്‍​വെ​ൻ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ത്തു. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ഗൃ​ഹ​സ​ന്ദ​ർ​ശ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ന്നു വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ