ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പീ​സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ്, ഡോ. ​എ​സ്. ശെ​ൽ​വി​ൻ സെ​ക്ര​ട്ട​റി ജ​ന​റൽ
Tuesday, April 16, 2019 1:00 AM IST
ദോ​ഹ : അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പീ​സ് കൗ​ണ്‍​സി​ലി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യെ​യും സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി ഡോ. ​എ​സ്. ശെ​ൽ​വി​ൻ കു​മാ​റി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വാ​ഷിം​ഗ്ട​ണ്‍ മാ​രി​യ​റ്റ് മ​ർ​ക്യൂ​സ് ഹോ​ട്ട​ലി​ൽ ന​ട​ന്ന അ​ഞ്ചാ​മ​ത് ഗ്രാ​ന്‍റ് അ​ച്ചീ​വേ​ഴ്സ് കോ​ണ്‍​ഫ​റ​ൻ​സി​ലാ​ണ് സം​ഘ​ട​ന​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ശാ​ന്തി ഉ​മ​ക​ണ്ടം വൈ​സ് പ്ര​സി​ഡ​ന്‍റ്, ക്ര​സീ​ല ജൈ​സ​ൻ ഡ​യ​റ​ക്ട​ർ സൗ​ത്ത് ഏ​ഷ്യ​ൻ ഓ​പ്പ​റേ​ഷ​ൻ​സ്, തോ​മ​സ് ആ​ക്സ്ലി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ, മാ​റ്റ് ബ​ർ​ണ​സ്, ഡോ. ​സാ​ജ​ൻ കു​ര്യ​ൻ, ആ​മി സെ​ജ​ൻ, ഡോ. ​സി​ന്ധ്യ ഐ​സ​ക്, ഡോ. ​ബ്രൂ​സ് ഫെ​ഗൂ​സ​ണ്‍ നി​ർ​വ്വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.
വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പി​ച്ച് കൊ​ണ്ട് സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വം ല​ക്ഷ്യം വെ​ക്കു​ന്ന നോ​ണ്‍ ഗ​വ​ണ്‍​മെ​ന്‍റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​നാ​ണ് പീ​സ് കൗ​ണ്‍​സി​ൽ.

ഖ​ത്ത​റി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും മീ​ഡി​യ പ്ല​സ് സി​ഇ​ഒ​യു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര സാ​മൂ​ഹ്യ, സാം​സ്കാ​രി​ക രം​ഗ​ത്ത് നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന വ്യ​ക്തി​യാ​ണ്. മൈ​ന്‍റ് എ​ക്കോ വേ​വ്സി​ന്‍റെ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ, ആ​ന്‍റി സ്മോ​ക്കിം​ഗ് സൊ​സൈ​റ്റി ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്ന അ​ദ്ദേ​ഹം ഒ​രു ഗ്ര​ന്ഥ​കാ​ര​നും കൂ​ടി​യാ​ണ്.
അ​മേ​രി​ക്ക​യി​ലെ കിം​ഗ്സ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ചാ​ൻ​സി​ല​റും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ഡോ. ​എ​സ് ശെ​ൽ​വി​ൻ കു​മാ​ർ മ​ധു​രൈ കാ​മ​രാ​ജ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ മു​ൻ പ്രൊ​ഫ​സ​ർ കൂ​ടി​യാ​ണ്. ിൃശ2019​മുൃ​ശ​ഹ15​മാ​മിൗ​ഹ​ഹ​മ.​ഷു​ഴ